HOME
DETAILS

സങ്കടകാലം

  
backup
May 29 2016 | 10:05 AM

%e0%b4%b8%e0%b4%99%e0%b5%8d%e0%b4%95%e0%b4%9f%e0%b4%95%e0%b4%be%e0%b4%b2%e0%b4%82

നേരത്തെ തീരുമാനിച്ചുറപ്പിച്ച തിയ്യതിക്കു തന്നെ അവര്‍ ഗൈനക്കോളജിസ്റ്റിനു മുന്നില്‍ ഹാജരായി.  ''സംഭവിച്ചുപോയതാണ് ഡോക്ടര്‍'' കുറ്റബോധത്തില്‍ ദമ്പതികളുടെ ശിരസ് കുനിഞ്ഞു. ഡോക്ടര്‍ അവരെ സമാധാനിപ്പിച്ചു. ''നിങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരല്ലെ. ബേജാറാകേണ്ടതില്ല. നമുക്ക് മുന്നില്‍ മാര്‍ഗങ്ങളുണ്ടല്ലോ. നമ്മള്‍ തീരുമാനിച്ചതല്ലെ''-ഡോക്ടര്‍ അവളെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൂട്ടി. അവിടെ അബോര്‍ഷനു വേണ്ടുന്നതെല്ലാം തയാറായിരുന്നു. വസ്ത്രം മാറി തിയറ്റര്‍ വേഷം ധരിച്ച് ഓപ്പറേഷന്‍ ടേബിളില്‍ അവള്‍ വന്നു കിടന്നു. അന്നേരമാണ് അവളെ അന്ധാളിപ്പിച്ചുകൊണ്ട് ഗര്‍ഭപാത്രത്തില്‍ നിന്നൊരു വിളിയുണ്ടായത്. ''മമ്മി ഇത് ഞാനാ, നിങ്ങള്‍ കൊല്ലാന്‍ തീരുമാനിച്ച മകള്‍. വെളിച്ചം കാണുംമുമ്പ് എന്നെ എന്തിനാണ് മമ്മി കൊല്ലുന്നത്. ഞാനും ഈ ലോകം കണ്ടോട്ടെ. നിങ്ങള്‍ക്കിടയില്‍ ജീവിച്ചോട്ടേ. അതുമാത്രമല്ല, മമ്മീ. എപ്പോഴെങ്കിലും മമ്മിയും ഡാഡിയും എന്നെയും എന്റെ ഏട്ടനെയും കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നെ കൊല്ലുമ്പോള്‍ ഏട്ടന്‍ ഒറ്റപ്പെടില്ലേ. നിങ്ങളുടെ കാലം കഴിഞ്ഞാല്‍ ഏട്ടന് പിന്നെ ആരാണുള്ളത്? എന്തെങ്കിലും സംഭവിച്ചാല്‍ ഒരു സഹായത്തിന് ആശ്വസിപ്പിക്കാന്‍. നിങ്ങള്‍ ഓഫിസില്‍ പോയി കഴിഞ്ഞാല്‍ ഒന്നു മിണ്ടാനും പറയാനും കൂടി ആരുമില്ല. വേലക്കാരിയുടെ പീഡനങ്ങളൊക്കെ സഹിച്ച് കരയാന്‍ പോലുമാകാതെ ബാത്‌റൂമില്‍ കയറി ഒളിച്ചിരിക്കുന്നതൊക്കെ എത്ര സങ്കടത്തോടെയാണ് ഏട്ടന്‍ നിങ്ങളോട് പറയുന്നത്. എന്നിട്ട് നിങ്ങള്‍ക്കെന്തെങ്കിലും ചെയ്യാനായോ. മലയാളം സംസാരിക്കുന്ന ബംഗാളിയായതുകൊണ്ടും അവള്‍ കളഞ്ഞിട്ടുപോയാല്‍ മറ്റൊരാളെ കിട്ടാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണെന്നുമറിയാം. അതുകൊണ്ടൊക്കെയാണ് മമ്മീ ഞാന്‍ പറയുന്നത്. എന്നെ കൊല്ലല്ലേ. പ്ലീസ് മമ്മി...'' ഒട്ടും പ്രതീക്ഷിക്കാത്തൊരടി. അവള്‍ അന്ധാളിച്ചുപോയി.
എന്നാല്‍ പൊടുന്നനെ സ്ഥലകാല ബോധം വീണ്ടെടുത്ത് അവള്‍ പറഞ്ഞു. ''മോളേ, നീ പറയുന്നതൊക്കെ നേരാണ്. എനിക്ക് മനസിലാകുന്നുണ്ട്. മനഃപൂര്‍വമല്ല, ഏതോ ഒരു നിമിഷത്തില്‍ ഞങ്ങള്‍ക്കു പറ്റിയ അബദ്ധമാണ് നീ. നിന്നെ പ്രസവിച്ച് വളര്‍ത്തണമെന്നൊക്കെ ആഗ്രഹമുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് ഒരു കുഞ്ഞിനെ വളര്‍ത്തുക ഭാരിച്ച ചെലവും ബാധ്യതയുമാണ്. ഞങ്ങള്‍ക്ക് വരുമാനമുണ്ടായിട്ടും നിന്റെ ഏട്ടനെ നേരെ ചൊവ്വെ വളര്‍ത്താനാകുന്നില്ല. നല്ലൊരു വീട്ടുജോലിക്കാരിയെയോ, ആയയെയോ കിട്ടാനില്ല. ഗതികേടുകൊണ്ടാണ് ബംഗാളിയെ നിര്‍ത്തിയത്.
അവള്‍ കാണിക്കുന്ന വേണ്ടാതീനങ്ങളൊക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു. എത്ര കൂട്ടിയിട്ടും കൂടുന്നില്ല മോളേ. വരുമാനത്തേക്കാളേറെ ചെലവാണ്. നിരന്തരമുയരുന്ന വിലകയറ്റം കാരണം ജീവിക്കാനാകുന്നില്ല. പെട്രോളിനും ഡീസലിനും ഗ്യാസിനുമൊക്കെ ചിന്തിക്കാന്‍ കൂടി കഴിയാത്തവിധം വില നാള്‍ക്കുനാള്‍ കുത്തനെ ഉയരുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കൊക്കെ തീ വില. പ്രതിഷേധങ്ങളൊക്കെ പ്രഹസനങ്ങളിലൊതുങ്ങുന്നൊരു കാലം. കേന്ദ്രഭരണത്തില്‍ വന്ന മാറ്റം ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടായിട്ടുണ്ട്.
ഒരു കാലത്തുമില്ലാത്തവിധം ഫാസിസ്റ്റ് ശക്തികള്‍ സൈ്വര്യജീവിതം കൈയടക്കി. അഭിപ്രായ സ്വാതന്ത്ര്യമില്ല. ചുട്ടുകൊന്നും ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കുന്നു. നമ്മളെപോലുള്ള ന്യൂനപക്ഷക്കാര്‍ക്കൊന്നും ഇനി ഇവിടെ ജീവിക്കാനാകുമെന്നു തോന്നുന്നില്ല. ആത്മഹത്യയിലൂടെ രക്ഷപ്പെടുകയാണ് അവര്‍. ഇന്നത്തെ വിദ്യാഭ്യാസംപോലും മുള്‍മുനയിലാണ്. താങ്ങാനാകാത്ത ഡൊണേഷന്‍. സര്‍ക്കാര്‍ സ്‌കൂളുകള്‍ ആര്‍ക്കും വേണ്ട. കഷ്ടപ്പെട്ട് പഠിച്ച് ഉപരിപഠനത്തിനെത്തുമ്പോള്‍ നമ്മളെപോലുള്ളവര്‍ക്കു കിട്ടുന്ന അവഗണന ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നു. അതു മാത്രമല്ല, സ്വര്‍ണത്തിന്റെയൊക്കെ വില! ഓര്‍ക്കാന്‍ കൂടി വയ്യ മോളേ. നീ വളര്‍ന്നു വരുമ്പോള്‍ അത് എവിടെ ചെന്നെത്തുമെന്ന് ഒരു ഊഹവുമില്ല. ഈയവസ്ഥയില്‍ നിന്നെ കൂടി ഈ കെട്ടകാലത്തേക്ക് വലിച്ചിഴക്കണോ മോളേ. പിന്നെ ഗവണ്‍മെന്റിന്റെ നയം അനുസരിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരുമാണ്. അവര്‍ പറയുന്നത് നമ്മള്‍ രണ്ട് നമുക്ക് ഒന്നെന്നാണ്. അതൊക്കെ ആലോചിച്ചപ്പോള്‍ ശരിയായ മാര്‍ഗം ഇതാണെന്നു തോന്നി. സോറി മോളേ. നീ ഞങ്ങളോട് ക്ഷമിക്കണം.'' ഓപ്പറേഷന്‍ ടേബിളില്‍ അവള്‍ ഉയര്‍ന്ന വയറുമായി നിവര്‍ന്നു തന്നെ കിടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല

Kerala
  •  2 months ago
No Image

ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്

Kerala
  •  2 months ago
No Image

തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago