നൂറ്റാണ്ടിന്റെ പാരമ്പര്യത്തോടൊപ്പം കോട്ടപ്പറമ്പ് ആശുപത്രിക്ക് ദേശീയ അവാര്‍ഡും
കോഴിക്കോട്: ശുചിത്വം ആരോഗ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ മാതൃകയായ കോട്ടപ്പറമ്പ് ആശുപത്രിക്ക് കേന്ദ്രസര്‍ക്കാറിന്റെ അവാര്‍ഡ്. സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കായകല്‍പ്പ അവാര്‍ഡാണ് 113 വര്‍ഷം പഴക്കമുള്ള കോട്ടപ്പറമ്പ് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്ക് ലഭിച്ചത്.
എന്‍.എച്ച്.എം പദ്ധതിയാണിത്. അന്‍പത് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സംസ്ഥാനതലത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ചായിരിക്കും അവാര്‍ഡ് സ്വീകരിക്കുക. ഈ മാസം 15 ന് ഡല്‍ഹിയിലാണ് പ്രധാന ചടങ്ങുകള്‍ നടക്കുന്നത്.
മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തിയത്. ജനറല്‍, ജില്ലാ ആശുപത്രി, സ്‌പെഷലിസ്റ്റ് ആശുപത്രി എന്നിങ്ങനെ ഒരു വിഭാഗവും താലൂക്ക് ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിങ്ങനെയുള്ള വിഭാഗവും പി.എച്ച്.സി യുമായി തരം തിരിച്ചാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്. പ്രാഥമിക തലം, ജില്ലാ തലം, സംസ്ഥാന തലം എന്നിങ്ങനെ പരിശോധനയും നടത്തി. പരിശോധനക്ക് 500 മാര്‍ക്കാണ് നല്‍കുക. ഇതില്‍ കോട്ടപ്പറമ്പ് ആശുപത്രിക്ക് 98.6 ശതമാനം മാര്‍ക്കാണ് ലഭിച്ചത്. രണ്ടാം സ്ഥാനം ലഭിച്ച ആലപ്പുഴ കുട്ടികളുടെയും ആശുപത്രിക്ക് 98.4 ശതമാനം മാര്‍ക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 97.4 ശതമാനം മാര്‍ക്കോടെ കോട്ടപ്പറമ്പ് ആശുപത്രിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
ആശുപത്രിയിലെ മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിന് കൃത്യമായ മാര്‍ഗങ്ങളുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ കോര്‍പ്പറേഷനും ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഇമേജിനും അജൈവ മാലിന്യങ്ങള്‍ നിറവുമാണ് കൊണ്ടുപോകുന്നത്.സര്‍ക്കാര്‍ ആശുപത്രികളുടെ ഇടയില്‍ ശുചിത്വത്തിന് മാതൃകാ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ദിവസം മൂന്നു തവണ ആശുപത്രിയും പരിസരവും തുടച്ചു വൃത്തിയാക്കും.
ശുചിത്വത്തിന് ശാസ്ത്രീയ പരിശീലനം ലഭിച്ചവരാണ് ആശുപത്രിയിലെ ക്ലീനിങ്ങ് ജോലിക്കാര്‍. പ്ലാസ്റ്റിക് സഞ്ചികള്‍ അകത്തേക്ക് കര്‍ശമനായി നിരോധിച്ചിട്ടുണ്ട്. രോഗികള്‍ ആശുപത്രിയുടെ ശുചിത്വ നിര്‍ദേശവുമായി സഹകരിക്കുന്നുവെന്ന് സൂപ്രണ്ട് ഡോ. കെ.സി രമേശന്‍ പറഞ്ഞു.
എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് അവാര്‍ഡ് ലഭിക്കാന്‍ കാരണമായത്. സ്ഥലത്തെ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നു.
ആശുപത്രിയുടെ അടുത്ത ലക്ഷ്യം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരമാണ്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനമായിരുന്നു കോട്ടപ്പറമ്പ് ആശുപത്രിക്ക് ലഭിച്ചത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ആശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌കാരം ലഭിച്ച് വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."