HOME
DETAILS

ഹിന്ദുത്വ ഫാസിസത്തിന്റെ ആഭ്യന്തര വൈരുധ്യം

  
backup
January 19 2018 | 19:01 PM

hindutwa-fasisathinte-abhayanthara-vairudhyam

നീണ്ടകാലത്തെ ബഹുജന മുന്നേറ്റങ്ങളുടെയോ ചരിത്ര, രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെയോ പിന്‍ബലമില്ലാതെ രൂപം കൊള്ളുന്ന ഫാസിസ്റ്റ്, സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കൊന്നും അധികം ആയുസുണ്ടാവാറില്ല. സ്റ്റാലിനിസത്തിന് സോവിയറ്റ് യൂനിയനിലും പുറത്ത് ചിലയിടങ്ങളിലും സ്റ്റാലിനു ശേഷവും കുറച്ചധികം കാലം വാഴാനായത് ദീര്‍ഘകാല പോരാട്ടങ്ങളുടെയും ജനതയെ സ്പര്‍ശിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെയും പിന്‍ബലമുണ്ടായിരുന്നതുകൊണ്ടാണ്. എന്നിട്ടും ആ ഭരണകൂടങ്ങളെല്ലാം അനിവാര്യമായ പതനത്തെ നേരിട്ടു. ഈ പാരമ്പര്യമൊന്നുമില്ലാതെ വിദ്വേഷത്തിന്റെയും ക്രൂരതയുടെയും രാഷ്ട്രീയം പറഞ്ഞ് അധികാരം നേടിയ ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും വാഴ്ചയ്ക്കു മാത്രമല്ല അവര്‍ക്കു തന്നെ അധികം ആയുസുണ്ടായില്ല. സമാന വിധി നേരിട്ട നിരവധി ചെറു രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ വേറെയുമുണ്ട്. വീഴ്ചയ്ക്കു നിമിത്തമായത് പലതരം രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നെന്നു മാത്രം.


ശരിയായ ഹൈന്ദവ സംസ്‌കാരത്തിന്റെയോ ദര്‍ശനങ്ങളുടെയോ പിന്‍ബലമൊന്നുമില്ലാതെ ആസൂത്രിതമായ നുണപ്രചാരണങ്ങളിലൂടെ കലാപങ്ങള്‍ സൃഷ്ടിച്ചും ജനതയില്‍ വര്‍ഗീയ വിദ്വേഷം ജ്വലിപ്പിച്ചും അധികാരം നേടിയ നമ്മുടെ രാജ്യത്തെ നരേന്ദ്രമോദി ഭരണകൂടത്തിന്റെ കഥയും മറിച്ചാവാന്‍ തരമില്ല. അത് ലോകം പ്രതീക്ഷിച്ചതിലും ഇത്തിരി നേരത്തെയാവുമോ എന്നു മാത്രമാണ് അറിയാനുള്ളത്. അങ്ങനെ തന്നെ സംഭവിക്കാനാണ് സാധ്യതയെന്ന വ്യക്തമായ സൂചനകളാണിപ്പോള്‍ പുറത്തുവരുന്നത്. അതിനു നിമിത്തമാകാന്‍ പോകുന്നതാകട്ടെ സംഘ്പരിവാര്‍ സൃഷ്ടിച്ചെടുത്ത ഹിംസാത്മക ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആഭ്യന്തര വൈരുധ്യങ്ങളും.


സംഘ്പരിവാറിന്റെ അഗ്നി വമിക്കുന്ന നാവായിരുന്ന ഡോ. പ്രവീണ്‍ തൊഗാഡിയയ്ക്കുണ്ടായ ദുരനുഭവങ്ങള്‍ക്ക് അദ്ദേഹം പറയുന്ന അപസര്‍പ്പക കഥ സൃഷ്ടിക്കുന്ന ഉദ്വേഗത്തിനപ്പുറം വലിയൊരു രാഷ്ട്രീയ മാനമുണ്ട്. ഇസഡ് പ്ലസ് സുരക്ഷയുള്ള തൊഗാഡിയയെ ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് അഹമ്മദാബാദിനടുത്ത് ഒരു പാര്‍ക്കില്‍ കണ്ടെത്തുകയും തന്നെ വ്യാജ കേസില്‍ കുടുക്കാനും വ്യാജ ഏറ്റുമുട്ടലില്‍ വധിക്കാനും ശ്രമം നടന്നെന്ന് തൊഗാഡിയ ആരോപിക്കുകയും ഇതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന സൂചന അദ്ദേഹം നല്‍കുകയുമൊക്കെ ചെയ്യുമ്പോള്‍ വെളിപ്പെടുന്നത് സംഘ്പരിവാറില്‍ കത്തിപ്പടരുന്ന ആഭ്യന്തര വൈരുധ്യങ്ങളുടെ തീവ്രത തന്നെയാണ്. കൂട്ടത്തില്‍ വേണ്ടിവന്നാല്‍ സ്വന്തക്കാരെപ്പോലും ഇല്ലാതാക്കി അധികാരം കൈയാളാനുള്ള ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ സഹജവാസനയും.
ദലിതരുടെയും മതന്യൂനപക്ഷങ്ങളുടെയുമൊക്കെ രക്തം കുടിച്ചാണ് സംഘ്പരിവാര്‍ രാജ്യത്തു വളര്‍ന്നത്. ആ വളര്‍ച്ചയ്ക്കായി കൊലകള്‍ നടത്തി കൈയറപ്പു തീര്‍ന്ന ആ പ്രസ്ഥാനത്തിനും അതിന്റെ തലവനായി വളര്‍ന്ന മോദിക്കും ആരെ വേണമെങ്കിലും നേരിടാന്‍ മനഃസാക്ഷിക്കുത്തില്ലാതെ വരുന്നത് സ്വാഭാവികമാണ്. അതു ഫാസിസത്തിന്റെ സഹജഭാവമാണ്. സംഘ്പരിവാര്‍ ചരിത്രത്തില്‍ തന്നെയുണ്ട് അത്തരം കഥകള്‍. ജനസംഘം സ്ഥാപക അധ്യക്ഷന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെയും അധ്യക്ഷനായിരുന്ന ദീന ദയാല്‍ ഉപാധ്യായയുടെയുമൊക്കെ ദുരൂഹമരണങ്ങള്‍ അതില്‍ ചിലതു മാത്രമാണ്. സമാനമായ ഒരു സാഹചര്യത്തില്‍ നിന്ന് തൊഗാഡിയ ഭാഗ്യംകൊണ്ടു മാത്രം രക്ഷപ്പെട്ടെന്നാണ് അദ്ദേഹം പറയുന്ന കഥകളില്‍ നിന്ന് വ്യക്തമാകുന്നത്.


സംഘ് പരിവാറിനകത്ത് നടക്കുന്ന രൂക്ഷമായ ചേരിപ്പോരാണ് പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളിലൊരാളായ തൊഗാഡിയയ്ക്കു നേരെയുണ്ടായ ഭരണകൂട നീക്കങ്ങള്‍ക്കു കാരണമായത്. മോദിയുടെ ആജ്ഞ മറികടന്ന് തൊഗാഡിയയെ വിശ്വഹിന്ദു പരിഷത്ത് വീണ്ടും നേതാവായി തെരഞ്ഞെടുത്തതും അദ്ദേഹത്തിന്റെ പുറത്തുവരാനിരിക്കുന്ന പുസ്തകത്തില്‍ ഉണ്ടെന്നു പറയപ്പെടുന്ന ചില ഞെട്ടിക്കുന്ന വിവരങ്ങളുമൊക്കെ അദ്ദേഹത്തെ ശാരീരികമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കു പ്രേരണയായെന്നു വേണം കരുതാന്‍.


അതു സൃഷ്ടിച്ച പ്രത്യാഘാതം അത്ര പെട്ടെന്നൊന്നും ഒതുങ്ങാനിടയില്ലെന്നു മാത്രമല്ല മോദിക്കും അദ്ദേഹത്തോടൊപ്പം ഭരണം നിയന്ത്രിക്കുന്ന ചെറുസംഘത്തിനുമെതിരേ വേറെയും ശബ്ദങ്ങള്‍ സംഘ്പരിവാറില്‍ നിന്ന് ഉയര്‍ന്നുവരുന്നുമുണ്ട്. യശ്വന്ത് സിന്‍ഹയടക്കമുള്ള മുതിര്‍ന്ന നേതാക്കളിലൂടെ അതു പരസ്യമായി തന്നെ പുറത്തുവരുന്നുണ്ട്. ഇതിനു പുറമെ സംഘ്പരിവാറിനോളം തന്നെ കടുത്ത ഹിന്ദുത്വവാദികളായ ശിവസേന മോദിയില്‍ നിന്ന് കുറച്ചുനാളായി അകന്നുനടക്കുകയുമാണ്.


രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും മാത്രമല്ല ഹിന്ദുത്വവാദികളില്‍ തന്നെ നല്ലൊരു വിഭാഗത്തിന്റെയും വെറുപ്പ് വലിയതോതില്‍ മോദി സമ്പാദിച്ചുകൂട്ടിക്കൊ ണ്ടിരിക്കുകയാണെന്ന് ഇതില്‍നിന്നൊക്കെ വ്യക്തമാണ്. രാജ്യത്തെ ഫാസിസ്റ്റ് വാഴ്ചയ്ക്ക് ചരമക്കുറിപ്പെഴുതാന്‍ ഇത്രയും ചേരുവകള്‍ മതിയാകും. അതിന്റെ ഒരുക്കമാണ് തൊഗാഡിയയിലൂടെ പുറത്തുവരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  17 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  31 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago