ജനാധിപത്യത്തിലെ 'കൊള്ളല്‍-തള്ളലുകള്‍'
ദൈവം തമ്പുരാന്റെ പ്രപഞ്ച സൃഷ്ടിപ്പിലെ തന്നെ പ്രധാന സവിശേഷതയായി കണക്കാക്കുന്ന ഒന്നാണ് എല്ലാ തരം വസ്തു സംവിധാനത്തിന്റെയും ഇരു വശങ്ങള്‍, രാവും പകലും പോലെ, ഉയര്‍ച്ചയും താഴ്ച്ചയും പോലെ. അപ്രകാരം ഇരുവശങ്ങളുമായി കടന്നു വന്ന ജനാധിപത്യ സംവിധാനവും ഇന്ന് ചില യാഥാര്‍ത്ഥ്യങ്ങളെയും, പൊള്ളത്തരങ്ങളേയും കാണിച്ചു തന്നു കൊണ്ടിരിക്കുന്നു.
സമൂഹത്തിന്റെ ഏത് അടിത്തട്ടിലുമുള്ള ഓരോ വ്യക്തിക്കും ആ സമൂഹത്തെ തന്നെ ഭരിക്കുവാനുള്ള അവകാശവും,നിരുപാധിക യോഗ്യതയും ഉണ്ടായിരിക്കും എന്നതാണ് ജനാധിപത്യത്തിന്റെ പ്രധാന സവിശേഷത. അത് കൊണ്ടു തന്നെയാണല്ലോ ബുദ്ധി മാന്ദ്യമുള്ളവരും, ചായക്കച്ചവടക്കാരും, വീട്ടു വേലക്കാരുമെല്ലാം, ദേശീയ അന്തര്‍ ദേശീയ ഭരണ തലങ്ങളിലെ ഉത്തുംഗ ശൃംഗത്തിലേക്ക് നിഷ്പ്രയാസം കടന്ന് വരുന്നതും, അവര്‍ക്ക് തന്നെ വീണ്ടും വീണ്ടും വിചിന്തനം നടത്തേണ്ടുന്ന നിയമങ്ങള്‍ നടപ്പിലാക്കി കാണ്ടിരിക്കുന്നതും.
ജനാധിപത്യത്തിന്റെ ഈ മറുവശത്തിന്റെ പ്രധാന ഇപ്പോഴത്തെ തമിഴക രാഷട്രീയം.
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ നില കൊള്ളുമ്പോള്‍ സ്വാഭാവികമായും നമ്മുടെ കേന്ദ്ര ഭരണകൂടവും ഈ വെല്ലുവിളികളുടെ ഭാരവും പേറിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്.
മനുഷ്യ മനസുകള്‍ക്കിടയില്‍ പോലും വെറുപ്പിന്റെ മതിലുകള്‍ പണിത് കടന്നു വന്ന അമേരിക്കയിലെ പുത്തന്‍ ഭരണകൂടവും ഈ മറുവശത്തിന്റെ ഉത്തമോദാഹരണമാണ്.
പണ സ്വാധീനവും, വര്‍ഗ്ഗീയ മനോഭാവങ്ങളും ,വിവരമില്ലായ്മയുമെല്ലാം ഇത്തരം നേതാക്കളുടെ ആരാലും ചോദ്യം ചെയ്യപ്പെടാത്ത സവിശേഷതകളായി നില കൊള്ളുന്നത് ജനാധിപത്യത്തിന്റെ വലിയ ന്യൂനത തന്നെയാണ്.
കേവല ഭൂരിപക്ഷമെന്ന ഊന്നുവടിയില്‍ കെട്ടിത്തൂക്കിയിറക്കി നല്‍കിയ ഇത്തരം ആനുകൂല്യങ്ങളെ തെല്ലൊരവബോധത്തോടെ കൈകാര്യം ചെയ്യുന്നിലെങ്കില്‍ അത്തരമൊരു ജനാധിപത്യ സംവിധാനം പൊളിച്ചെഴുതപ്പെടേണ്ടത് തന്നെയാണ്.
' പത്താം തരം തോറ്റവനാണെങ്കില്‍ ഇനിയവനെ മന്ത്രിയാക്കാ'മെന്ന മനോനിലക്ക് സാധാരണക്കാരന്റെ മനസിലെങ്കിലും മാറ്റം വരാത്തിടത്തോളം ഈ തരംതാണ 'ജനാധിപത്യം' എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു കൊണ്ടിരിക്കുമെന്നത് തീര്‍ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."