അനുവാദമില്ലാതെ സ്ത്രീയെ തൊടാന്‍ ആര്‍ക്കും അവകാശമില്ല: ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ ആര്‍ക്കും തൊടാന്‍ അവകാശമില്ലെന്ന് ഡല്‍ഹി കോടതി. എന്നാല്‍ സ്ത്രീ വീണ്ടും ലൈംഗിക പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത് ദൗര്‍ഭാഗ്യമാണെന്നും കോടതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചകേസില്‍ വിധി പറഞ്ഞുകൊണ്ടാണ് കോടതിയുടെ സുപ്രധാന പരാമര്‍ശം. പ്രതിയ്ക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷയാണ് ജഡ്ജി വിധിച്ചത്.
2014 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. വടക്കന്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ വെച്ച് പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതിയായ ഛവി റാം മോശമായി സ്പര്‍ശിച്ചെന്നായിരുന്നു കേസ്.
സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണ്. അനുവാദമില്ലാതെ ഏത് ലക്ഷ്യത്തോടെയായാലും സ്ത്രീയുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് നിഷേധിക്കാനുള്ള അവകാശം അവള്‍ക്കുണ്ടെന്നും കോടതി പറഞ്ഞു.
പ്രതിയ്ക്ക് 10000 രൂപ പിഴശിക്ഷയും കോടതി നല്‍കിയിട്ടുണ്ട്. ഇതില്‍ 50000 രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."