HOME
DETAILS
MAL
സി.പി.എമ്മിന് ചരിത്രം മാപ്പുനല്‍കില്ല: എ.കെ.ആന്റണി
backup
January 22 2018 | 01:01 AM
തിരുവനന്തപുരം: കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്ന സി.പി.എം നിലപാട് രാജ്യത്തെ ഒറ്റുകൊടുത്തതിന് തുല്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. സി.പി.എമ്മിന്റെ കേരള ഘടകമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. ഇതിന് സി.പി.എം കടുത്ത വില നല്‍കേണ്ടിവരുമെന്നും ആന്റണി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ആര്‍.എസ്.എസ്-സി.പി.എം അഡ്ജസ്റ്റ്‌മെന്റെ് നാടകമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു മതേതര മുന്നണിയെ മോദിക്കെതിരെ അണിനിരത്താന്‍ സി.പി.എമ്മിന് താല്‍പര്യമില്ല. മോദിയുടെ ഭരണത്തുടര്‍ച്ചയാണ് കേരളത്തിലെ സി.പി.എമ്മിന് ഇഷ്ടം. കേരള ഘടകത്തിന് ചരിത്രവും ജനങ്ങളും ഒരിക്കലും മാപ്പ് നല്‍കില്ലെന്നും ആന്റണി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."