എട്ട് വിവാഹം ചെയ്ത 'കല്യാണ രാമന്' പിടിയില്‍
കോയമ്പത്തൂര്‍: എട്ട് വിവാഹങ്ങള്‍ നടത്തി മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ'കല്യാണ രാമനെ' കോയമ്പത്തൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ വെള്ളലൂര്‍ സ്വദേശി പുരുഷത്തോമന്‍ (57) ആണ് പിടിയിലായത്.
ഇയാള്‍ നഗരത്തിലെ ഗാന്ധിപുരത്തില് മെട്ടി ഒലി മാരേജ് ബ്യൂറോ എന്ന സ്ഥാപനം നടത്തുന്നതിനിടയിലാണ് വിവാഹ തട്ടിപ്പ്. ഭാര്യ മരണപ്പെട്ട സമ്പന്നനായ 50 വയസുകാരന് വിവാഹാലോചന ക്ഷണിക്കുന്നുവെന്ന പരസ്യം പത്രങ്ങള്‍ക്ക് നല്‍കിയാണ് തട്ടിപ്പിന്നിറങ്ങിയത്. ചെന്നൈയിലെ പ്രൊഫസറായ ഇന്ദ്രാണി, ഡോക്ടറായ വിമല, മധുര, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ശാന്തിനി, ഉഷാറാണി, ചിത്ര, സുശീല, കുമുദവല്ലി ഉള്‍പ്പെടെ എട്ട് സ്ത്രീകളെയാണ് ഇയാള്‍ വിവാഹം ചെയ്തത്.
വിവാഹം കഴിഞ്ഞാല്‍ പുരുഷത്തോമന്‍ പിന്നീട് ആഭരണങ്ങളും, പണവും, സ്വത്തും അപഹരിക്കുകയാണ് ചെയ്തിരുന്നതെന്ന് പൊലിസ് പറഞ്ഞു. തട്ടിപ്പിന് കൂട്ടു നിന്ന ഇയാളുടെ ഭാര്യ വസന്ത കുമാരിയെയും, മകളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."