സഊദിയില്‍ അറുപത് പിന്നിട്ട വിദേശികള്‍ മൂന്നര ലക്ഷം
റിയാദ്: സഊദിയില്‍ അറുപതു വയസ് പിന്നിട്ട വിദേശികളുടെ എണ്ണം മൂന്നര ലക്ഷം. ഇവരെ സഊദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ രണ്ടണ്ടു പേരായി കണക്കാക്കുമെന്ന മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനുശേഷം നടന്ന കണക്കെടുപ്പിലാണു കണക്ക് പുറത്തുവന്നത്. അറുപതു കഴിഞ്ഞ 3,51,433 വിദേശികളാണ് സഊദിയില്‍ കഴിയുന്നത്. ഇതില്‍ സ്ത്രീകള്‍ വെറും നാലു ശതമാനം മാത്രമാണുള്ളത്. 15,655 വനിതാ തൊഴിലാളികള്‍ മാത്രമാണു നിലവില്‍ രാജ്യത്തുള്ളത്. ഇതില്‍ തന്നെ അറുപതു കഴിഞ്ഞ വിദേശ വനിതകള്‍ 6,353 പേരാണ്.
അറുപതു പിന്നിട്ട വിദേശികളില്‍ 65 ശതമാനവും ആരോഗ്യ, വിദ്യഭ്യാസ മേഖലകളിലാണു തൊഴിലെടുക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് അറുപതു കഴിഞ്ഞ വിദേശ തൊഴിലാളികളെ നിതാഖാത്തില്‍ തൊഴിലാളിയായി കണക്കാക്കുമെന്ന വ്യവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ തൊഴില്‍ മേഖലയില്‍നിന്ന് അറുപത് പിന്നിട്ടവരെ ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാകും. അല്ലെങ്കില്‍ ഇത്തരം ഒരാള്‍ക്കു പകരം രണ്ട് സഊദിയെ തൊഴിലുടമ ജോലിക്കു വയ്ക്കേണ്ടിവരും. അതേസമയം, ഒരാളെ രണ്ടണ്ടു പേരായി കണക്കാക്കുന്ന വ്യവസ്ഥകളില്‍ നിന്നും ഡോക്ടര്‍, സര്‍വകലാശാലാ അധ്യാപകര്‍ തുടങ്ങി ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."