ജെയ്പൂരിലേക്കുള്ള മൃതദേഹം ചെന്നൈയില്‍ ഇറക്കി
കൊണ്ടോട്ടി: കൊച്ചിയില്‍ നിന്ന് ജെയ്പൂരിലേക്ക് കൊണ്ടുപോയ ഇതര സംസ്ഥാനക്കാരന്റെ മൃതദേഹം ചെന്നൈയില്‍ ഇറക്കിയതായി ആക്ഷേപം.
വെള്ളിയാഴ്ച മലപ്പുറം അരീക്കോട് മാര്‍ബിള്‍ ദേഹത്ത് വീണ് മരിച്ച രാജസ്ഥാനിലെ കൊണ്ടാര്‍ ജില്ലയിലെ റഹിഷ്ഖാന്റെ (20) മൃതദേഹമാണ് കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ജെയ്പൂരിലേക്ക് ശനിയാഴ്ച കൊണ്ടുപോയിരുന്നത്. എന്നാല്‍ വിമാനം ചെന്നൈയിലെത്തിയപ്പോള്‍ മൃതദേഹം അവിടെ ഇറക്കുകയായിരുന്നു.
മൃതദേഹത്തെ അനുഗമിച്ച് ബന്ധുക്കളും സുഹൃത്തുക്കളുമായി അഞ്ച് പേര് വിമാനത്തിലുണ്ടായിരുന്നു.
ഇവര്‍ ജെയ്പൂരിലെത്തി മൃതദേഹം ഏറ്റെടുക്കാനെത്തിയപ്പോഴാണ് വിമാനത്തില്‍ മൃതദേഹം ഇല്ലെന്ന് മനസിലായത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് മൃതദേഹം ചെന്നൈയില്‍ ഇറക്കിയപ്പോള്‍ വീണ്ടും തിരിച്ചു കയറ്റാന്‍ മറന്നതായി അറിയുന്നത്.
പിന്നീട് വിമാന കമ്പനി തന്നെ മൃതദേഹം നാട്ടിലെത്തിച്ചു നല്കി. ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെയാണ് റഹിഷ്ഖാന്റെ ദേഹത്ത് വീണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."