HOME
DETAILS
MAL
നടി ഭാവനയുടെ വിവാഹം ഇന്ന് തൃശൂരില്‍
backup
January 22 2018 | 03:01 AM
തൃശൂര്‍: നടി ഭാവനയുടെ വിവാഹം ഇന്ന് തൃശൂരില്‍ നടക്കും. ബംഗളൂരു സ്വദേശിയും കന്നട ചലച്ചിത്ര നിര്‍മാതാവുമായ നവീനാണ് വരന്. ഇന്ന് രാവിലെ 10.30 മുതല്‍ 11.30 വരെയുള്ള മുഹൂര്‍ത്തത്തില്‍ തൃശൂര്‍ കോവിലകത്തും പാടത്തുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്വന്ഷന് സെന്ററിലാണ് ചടങ്ങുകള്‍ നടക്കുക. വിവാഹത്തിന് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ. സിനിമാ, രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വൈകിട്ട് തൃശൂര്‍ ലുലു കണ്വന്ഷന് സെന്ററില്‍ 'സ്നേഹവിരുന്ന്' ഒരുക്കിയിട്ടുണ്ട്. ഭാവനയുടെ ആദ്യ കന്നട ചിത്രമായ 'റോമിയോ' യുടെ നിര്‍മാതാവാണ് നവീന്‍. നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഭാവനയാണ് വിവാഹം ഉടനുണ്ടാകുമെന്ന് ഒരഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."