HOME
DETAILS
MAL
വിസ തട്ടിപ്പ്: ഒരാള്‍ പിടിയില്‍
backup
January 22 2018 | 03:01 AM
കുട്ടനാട്: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വിസ തട്ടിപ്പ് നടത്തിയ സംഘത്തില്‍പ്പെട്ട ഒരാള്‍ എടത്വാ പൊലിസിന്റെ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മാളിയേക്കല്‍ മുസ്തഫ (50) ആണ് അറസ്റ്റിലായത്. സംഘത്തിലെ പ്രധാന കണ്ണി ആലുവ ചൊവ്വര തൊഴുത്തുവീട്ടില് ഷക്കീര്‍ മുഹമ്മദിനായി പൊലിസ് തിരച്ചിലാരംഭിച്ചു.
എടത്വാ, ചെങ്ങന്നൂര്‍, മല്ലപ്പള്ളി സ്വദേശികളും മറ്റു ജില്ലകളില്‍ നിന്നുമുള്ള എന്‍ജിനീയറിങ് ബിരുദധാരികളുമടങ്ങിയ 24 പേരാണ് തട്ടിപ്പിനിരയായത്. ദോഹ മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവരില്‍ നിന്ന് 85000 രൂപ വീതം വാങ്ങി. വ്യാജ മേല്‍വിലാസമുണ്ടാക്കിയാണ് പണം നല്‍കിയവര്‍ക്ക് കരാര്‍ തയാറാക്കി കൊടുത്തത്. പലഘട്ടങ്ങളിലായാണ് യുവാക്കളെ സംഘം ഖത്തറിലെത്തിച്ചത്. ഖത്തറിലെത്തി ദിവസങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം യുവാക്കള്‍ക്ക് മനസിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."