HOME
DETAILS
MAL
മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പെന്ഷന് നടപ്പാക്കണം
backup
January 22 2018 | 03:01 AM
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ മുന്‍ അംഗങ്ങള്‍ക്കു പെന്‍ഷനും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയും നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓള് കേരളാ ഫോര്മര് പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷന് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതല കമ്മിറ്റികള്‍ ഫെബ്രവരി 15നകം പ്രവര്‍ത്തക കണ്വന്ഷന് വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.
കെ.വി അബ്ദുറഹ്മാന് അധ്യക്ഷനായി. എം.പി പദ്മനാഭന്, ബി. സൈതലവി, പി. അപ്പുക്കുട്ടന്, എ.എസ് മക്കാര്‍ കുഞ്ഞ്, പി.കെ അബ്ദുറഹ്മാന്, സരസമ്മ, എം.കെ ഭാസ്കരന്, സി.എ മുഹമ്മദ്, നടുക്കണ്ടി അബൂബക്കര്‍, കെ.ഒ അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."