HOME
DETAILS
MAL
അക്‌സെല്‍സനും ഇന്റനോണിനും കിരീടം
backup
January 22 2018 | 03:01 AM
ക്വാലാലംപൂര്‍: മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം ഡെന്‍മാര്‍കിന്റെ ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്‌സെല്‍സന്.
വനിതാ വിഭാഗത്തില്‍ തായ്‌ലന്‍ഡിന്റെ രത്ചനോക് ഇന്റനോണ്‍ കിരീടം സ്വന്തമാക്കി. പുരുഷ വിഭാഗം ഫൈനലില്‍ ജപ്പാന്‍ താരം കെന്റ നിഷിമോറ്റോയെ 21-13, 21-23, 21-18 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് അക്‌സെല്‍സന്‍ കിരീടം നേടിയത്. ടോപ് സീഡ് തായ്‌വന്റെ തായ് സു യിങിനെ 21-16, 14-21, 24-22 എന്ന സ്‌കോറിനാണ് വനിതാ വിഭാഗം ഫൈനലില്‍ ഇന്റനോണ്‍ വീഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."