HOME
DETAILS
MAL
ബഹ്റൈന്‍ കെഎംസിസി ഓഖി ദുരന്ത നിധിയിലേക്ക് ധനസഹായം നല്കി
backup
January 22 2018 | 09:01 AM
മനാമ: ബഹ്റൈന്‍ കെഎംസിസി ഓഖി ദുരന്ത നിധിയിലേക്ക് സ്വരൂപിച്ച ധനസഹായം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതായി ഭാരവാഹികള്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍വച്ച് കെ എം സി സി പ്രസിഡന്റ് എസ് വി ജലീല്‍ ആണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാറക്കല്‍ അബ്ദുല്ല എം എല്‍ എ, എന്‍ ഷംസുദ്ദീന് എം എല്‍ എ, സഊദി കെ എം സി സി പ്രസിഡന്റ് കെ പി മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."