HOME
DETAILS
MAL
ബഹ്റൈനില്‍ മലയാളി മരിച്ചനിലയില്‍
backup
January 22 2018 | 09:01 AM
മനാമ: കഴിഞ്ഞ 25 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്തുവന്ന മലയാളിയെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
ബഹ്റൈനില്‍ ബേക്കറി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഇടുക്കി തൊടുപുഴ സ്വദേശി രാജേഷ് ജോസഫിനെ(43)യാണ് താമസസ്ഥലത്തെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെയുള്ളവര്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി ബഹ്റൈനിലുള്ള രാജേഷിന് സാമ്പത്തിക ബാധ്യതകള്‍ വര്‍ധിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നായിരിക്കാം ആത്മഹത്യ ചെയ്തതെന്നുമാണ് നിഗമനം.
പൊലിസ് എത്തി മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. ഭാര്യ ജിഷ. മക്കള്‍ ആന്‍ മരിയ,ജിയോ.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."