HOME
DETAILS
MAL
ലോണ്‍ തിരിച്ചടവു മുടങ്ങി; യു.പിയില്‍ കര്‍ഷകനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
backup
January 22 2018 | 09:01 AM
ലഖ്നൗ: സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും പണം വായ്പയെടുത്ത കര്‍ഷകനെ തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്ന് ട്രാക്ടര്‍ കയറ്റിക്കൊന്നു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ സ്വദേശിയായ ഗ്യാന്‍ ചാന്ദ്രയെയാണ് കൊലപ്പെടുത്തിയത്.
ട്രാക്ടര്‍ വാങ്ങിക്കാനായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്യാന്‍ചന്ദ് 99,000 രൂപ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്തിരുന്നു. ഇതില്‍ 35,000 രൂപ ഇയാള്‍ തിരിച്ചടച്ചിരുന്നു. പിന്നീട് തിരിച്ചടവ് മുടങ്ങിയതോടെ പണപ്പിരിവ് നടത്തുന്ന ഏജന്റുമാര്‍ ട്രാക്ടറിന്റെ താക്കോല്‍ പിടിച്ചുവാങ്ങി. വാഹനം കൊണ്ടു പോകുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഗ്യാനിനെ തള്ളിമാറ്റി. തുടര്‍ന്ന് ഗ്യാന്‍ ട്രാക്ടറിന്റെ അടിയിലേക്ക് വീഴുകയും ശരീരത്തിലൂടെ ട്രാക്ടര്‍ കയറിയിറങ്ങുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."