നമ്മുടെ ഇന്ത്യ
രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിര്‍വൃതിയിലാണ്. ഇന്ത്യ ബ്രിട്ടിഷ് അധിനിവേശത്തില്‍ നിന്ന് മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓര്‍മ പുതുക്കുകയാണ് ഈ ദിനത്തില്‍.
നമ്മുടെ പരമോന്നത ഭരണഘടന നിലവില്‍ വന്ന ത് 1950 ജനുവരി 26നാണ്.1947 മുതല്‍ 1950 വരെയുള്ള കൈമാറ്റ കാലയളവില്‍ ജോര്‍ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവന്‍.1950 ജനുവരി 26നാണ് ഡോ.രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതും.
ചരിത്രം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേത് ലോകത്തിലെ അതിപുരാതന സംസ്‌കാരങ്ങളിലൊന്നാണ്. മധ്യപ്രദേശിലെ ഭീംബേഡ്കയില്‍ കണ്ടെത്തിയ ശിലായുഗ ഗുഹകളാണ് ആ ചരിത്രാതീത കാലത്തിന്റെ ശേഷിപ്പായി നമുക്കു ലഭിച്ച ഏറ്റവും പുരാതനമായ രേഖ.
ഇന്ത്യയിലേക്ക് ആദ്യത്തെ കുടിയേറ്റമുണ്ടായി എന്നു കരുതപ്പെടുന്നത് 9000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. പിന്നീട് സിന്ധു നദീതട സംസ്‌കാരമായി ഇത് രൂപപ്പെട്ടു. ബി.സി. 2600നും 1900നും ഇടയിലായിരുന്നു സിന്ധു നദീതട സംസ്‌കാരത്തിന്റെ സുവര്‍ണകാലം. ഹാരപ്പ, മോഹന്‍ജെദാരോ എന്നിവിടങ്ങളില്‍ നിന്ന് മഹത്തായ ആ സംസ്‌കാരത്തെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ബി.സി. 550 മുതല്‍ ഉപഭൂഖണ്ഡത്തിലാകെ ഒട്ടേറെ രാജ്യങ്ങള്‍ പിറവിയെടുത്തു. മഹാജനപദങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. മഗധയും മൗര്യ രാജവംശവുമായിരുന്നു ഇവയില്‍ പ്രബലം. അശോകന്‍ മൗര്യരാജവംശീയനായിരുന്നു. ഇന്ത്യയുടെ സാംസ്‌കാരത്തിന് മൗര്യന്മാര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്.
ബൈബിളില്‍ പലയിടത്തായി കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്. ബൈബിളില്‍ പലയിടങ്ങളില്‍ വിവിധ പുസ്തകത്തില്‍ വര്‍ഷം ബി.സി.483482 തുടങ്ങി കാലഘട്ടത്തില്‍ നടന്ന കാര്യങ്ങള്‍ ഇന്ത്യയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടു മുതല്‍ പോര്‍ച്ചുഗീസ്,ഡച്ച്, ഫ്രഞ്ച്, ബ്രിട്ടിഷ് അധിനിവേശമുണ്ടായി. ഇന്ത്യയുമായി വാണിജ്യ ബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചുനിന്നിരുന്ന സാമ്രാജ്യങ്ങളെ മുതലെടുത്ത് അവര്‍ ഇന്ത്യയൊട്ടാകെ കോളനികള്‍ സ്ഥാപിച്ചു. 1857ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ് യൂറോപ്യന്‍ അധിനിവേശത്തിനു നേരെ ഇന്ത്യക്കാര്‍ നടത്തിയ പ്രധാന ചെറുത്തുനില്‍പ്പ് ശ്രമം.
ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന ഈ കലാപത്തെ ബ്രിട്ടിഷ് സൈന്യം അടിച്ചൊതുക്കി. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടിഷ് സാമ്രാജ്യത്തിനു കീഴിലുമായി.
ഗാന്ധിയുടെ വരവ്
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഇന്ത്യയില്‍ ശക്തിപ്രാപിച്ചു. സഹനസമരങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടു.1947 ഓഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായി.
ആഘോഷങ്ങള്‍
റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതി എല്ലാവരിലും അതിന്റെ പ്രസക്തി എത്തിക്കുവാനായി എല്ലാവര്‍ഷവും തലസ്ഥാനത്ത് വന്‍ സൈനിക പരേഡുകള്‍ നടക്കുന്നു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ അടയാളപ്പെടുത്തുന്ന ഒട്ടേറെ കാഴ്ചകളും ഈ പരേഡിലുണ്ടാവും. സാംസ്‌കാരിക പരിപാടികള്‍ മാറ്റു കൂട്ടും. സൈനികപരേഡ് രാഷ്ട്രപതിഭവനില്‍ നിന്നാണ് ആരംഭിക്കുക. കരസേനയും നാവികസേനയും വ്യോമസേനയും അണിനിരക്കും. പരേഡിന് രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കും. രാജ്പഥിലൂടെ അടിവച്ചു നീങ്ങുന്ന പരേഡ് ചെങ്കോട്ടയില്‍ സമാപിക്കുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ വിമാന സൈനിക പ്രദര്‍ശനങ്ങളും ഈ ദിവസം നടക്കും. ഡല്‍ഹി ഒഴികെയുള്ള എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ പതാക ഉയര്‍ത്തും.
അതിര്‍ത്തികള്‍
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യം. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും. ഏറ്റവുമധികം ജനങ്ങള്‍ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്. രാജ്യത്തിന്റെ തെക്കായി ഇന്ത്യന്‍ മഹാസമുദ്രം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് അറബിക്കടലാണ്. കിഴക്ക് ബംഗാള്‍ ഉള്‍ക്കടലും. ഇന്ത്യയ്ക്ക് 7,517 കിലോമീറ്ററുകള്‍ നീളം വരുന്ന തീരപ്രദേശമുണ്ട്.
കര പ്രദേശം പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, മ്യാന്മര്‍, ചൈന, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. ദ്വീപുകളായ ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നിവ സ്ഥിതിചെയ്യുന്നത് സമീപത്താണ്.
കര അതിര്‍ത്തിയുടെ നീളം ഏതാണ്ട് 15,200 കിലോമീറ്ററാണ്. ദ്വീപുകളടക്കം കടല്‍ത്തീരമാകട്ടെ 7,516.6 കിലോമീറ്ററും. ഏഴുരാജ്യങ്ങളുമായി ഇന്ത്യ അതിര്‍ത്തി പങ്കുവക്കുന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ചൈന, മ്യാന്മര്‍.
ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കുവക്കുന്നത് ബംഗ്ലാദേശുമായാണ്. 4096 ഓളം കിലോമീറ്ററാണിത്. ചൈന രണ്ടാമതും (3488)പാകിസ്താന്‍ (3323) മൂന്നാം സ്ഥാനത്തുമാണ്. ജമ്മുകശ്മീര്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് . എന്നാല്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്.
സംസ്‌കാരങ്ങള്‍
സിന്ധു നദീതട സംസ്‌കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡം ചരിത്രത്തിലുടനീളം വാണിജ്യ സാംസ്‌കാരിക സമ്പത്തിനു പ്രശസ്തമാണ്.
മതങ്ങള്‍
പ്രധാനപ്പെട്ട നാലു മതങ്ങള്‍ ഇവിടെയാണ് ജന്മമെടുത്തത്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവ. ഒന്നാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ സൊറോസ്ട്രിയന്‍ മതം, ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാംമതം എന്നിവ രാജ്യത്തിന്റെ സാംസ്‌കാരികവൈവിധ്യത്തിന് ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കൈയടക്കി. തുടര്‍ന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി.
ഭാഷകള്‍
ഇന്ത്യയില്‍ നാട്ടുഭാഷകള്‍ ഒന്നും തന്നെ ഇല്ല. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണ്. 70 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."