സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്‌സില്‍ 2,945 ഒഴിവുകള്‍; കേരളത്തില്‍ 106
അര്‍ധസൈനിക വിഭാഗമായ സെന്റര്‍ റിസര്‍വ് പൊലിസ് ഫോഴ്‌സില്‍ (സി.ആര്‍.പി.എഫ്) കോണ്‍സ്റ്റബിള്‍ തസ്തികയിലെ 2,945 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വിവിധ സംസ്ഥാനങ്ങളിലായുള്ള ഒഴിവുകളില്‍ കേരളത്തില്‍ 106 ഒഴിവുകളാണുള്ളത്.
ഡ്രൈവര്‍ (40), എം.എം.വി ഫിറ്റര്‍ (13), ബഗ്ലര്‍ (ഏഴ്), ടെയ്‌ലര്‍ (അഞ്ച്), കോബ്ലര്‍ (രണ്ട്), ഗാര്‍ഡനര്‍ (ഒന്ന്), പെയിന്റര്‍ (രണ്ട്), കാര്‍പെന്റര്‍ (ഒന്ന്), കുക്ക് (14), വാട്ടര്‍ കാരിയര്‍ (ആറ്), വാഷര്‍മാന്‍ (രണ്ട്), സഫായ് (അഞ്ച്), ബാര്‍ബര്‍ (നാല്), കുക്ക് (സ്ത്രീകള്‍ ഒന്ന്), വാട്ടര്‍ കാരിയര്‍ (സ്ത്രീകള്‍ ഒന്ന്), സഫായ് (സ്ത്രീകള്‍ രണ്ട്) എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍ ഒഴിവുകള്‍.
അപേക്ഷിക്കാനുള്ള പ്രായപരിധി: കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 21നും 27നുമിടയിലായിരിക്കണം പ്രായം. 2017 ജനുവരി ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. മറ്റ് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 18നും 23നുമിടയിലാണ് പ്രായം. ഒ.ബി.സി, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗത്തില്‍പെടുന്നവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
അപേക്ഷിക്കാനുള്ള യോഗ്യത:
ഡ്രൈവര്‍:
അംഗീകൃത ബോര്‍ഡില്‍നിന്നുള്ള പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. തെരഞ്ഞെടുപ്പ് സമയത്തെ ഡ്രൈവിങ് ടെസ്റ്റ് പാസാകണം.
കോണ്‍സ്റ്റബിള്‍ എം.എം.വി:
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം, നാഷണല്‍ അല്ലെങ്കില്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്, അംഗീകൃത സ്ഥാപനത്തില്‍നിന്ന് മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ രണ്ടു വര്‍ഷത്തെ ഐ.ടി.ഐ യോഗ്യത. മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ നാഷണല്‍ അല്ലെങ്കില്‍ സ്റ്റേറ്റ് കൗണ്‍സില്‍ അനുവദിച്ച മൂന്നു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും അപേക്ഷിക്കാം.
മറ്റ് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയവും ആവശ്യമാണ്.
ശാരീരിക യോഗ്യത: നീളം പുരുഷന്‍മാര്‍ക്ക് 170 സെ.മീ, സ്ത്രീകള്‍157 സെ.മീ.
നെഞ്ചളവ് പുരുഷന്‍മാര്‍ക്ക് 80 സെ.മീ, അഞ്ച് സെ.മീ വികസിപ്പിക്കാന്‍ കഴിയണം.
ശാരീരികക്ഷമതാ പരിശോധന, കായികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാന്‍ അപേക്ഷകര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
അപേക്ഷാ ഫീസ് 100 രൂപ. എസ്.ബി.ഐ ചെലാന്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് വഴി അടക്കാം. ഫെബ്രുവരി 20 വരെ ഫീസ് അടക്കാം. ംംം.രൃുള.ിശര.ശി എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് മൂന്നുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."