HOME
DETAILS

വാഹനാപകടം: വിദ്യാര്‍ഥികളടക്കം വിനോദയാത്രാ സംഘത്തിലെ ആറുപേര്‍ക്ക് പരുക്ക്

  
backup
January 23 2018 | 19:01 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3

കൊല്ലം: മഞ്ചേരിയില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി തിരുവനന്തപുരത്തേക്ക് പഠനയാത്ര പോയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ട് വിദ്യാര്‍ഥികളും ബസ് ജീവനക്കാരും ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്ക്. ഇന്നലെ പുലര്‍ച്ചെ നാലിന് ദേശീയപാതയില്‍ കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷന് സമീപത്തായിരുന്നു അപകടം.
മലപ്പുറം മഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ പഠനയാത്രാ സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്. മുന്നില്‍ പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി അപ്രതീക്ഷിതമായി വെട്ടിച്ചപ്പോള്‍ ലോറിയുടെ പിന്‍ഭാഗം ബസിന്റെ മുന്നില്‍ ഇടിക്കുകയായിരുന്നു. അപകടമുണ്ടായെന്നറിഞ്ഞിട്ടും ലോറി നിര്‍ത്താതെ ഓടിച്ചു പോയി. വിദ്യാര്‍ഥികളായ പി.ആര്‍. അഥില്‍, ലുബുല നഹ, പി. അനഘ, ശ്രേയ എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ക്കും സഹായിക്കുമാണ് പരുക്കേറ്റത്.
ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. അപകടത്തില്‍ ഭയന്ന കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ സി.ഐ.ടി.യു ഓഫിസിലുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ പരുക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പഠനയാത്രാ സംഘം മറ്റൊരു വാഹനത്തില്‍ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് പോയി. അപകടമുണ്ടാക്കിയ കണ്ടെയ്‌നര്‍ ലോറി കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago