'ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യരുത് '
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ സഭയിലെ ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കത്തുനല്‍കി.
ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസം സ്പീക്കര്‍ക്ക് കത്തുനല്‍കിയിരുന്നു. പ്രസംഗത്തില്‍ ഏതെങ്കിലും ഭാഗങ്ങള്‍ വായിക്കാന്‍ വിട്ടുപോയാല്‍ പ്രസംഗം അവസാനിപ്പിച്ചശേഷം വായിച്ചതായി കണക്കാക്കണമെന്ന് ഗവര്‍ണര്‍മാര്‍ പറയാറുണ്ട്. എന്നാല്‍, ഇവിടെ അതുണ്ടായില്ല. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹത ഉയര്‍ത്തുന്നതാണ്.
മുന്‍പ് ത്രിപുര നിയമസഭയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. എന്നാല്‍, അവിടുത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ തയാറായിരുന്നില്ല. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ഭാഗങ്ങള്‍ ഒഴിവാക്കുമ്പോള്‍, അതില്‍ ഇടതു സര്‍ക്കാരുകള്‍ മൗനം കാണിക്കുന്നത് അവരുടെ രാഷ്ട്രീയ നയമാണെന്ന് പറയേണ്ടിവരുമെന്നും കത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."