HOME
DETAILS

മൂല്യങ്ങള്‍ തകര്‍ക്കുന്ന പ്രതികരണങ്ങള്‍

  
backup
January 23 2018 | 20:01 PM

value-destroying-replies-spm-today-articles123

വി.ടി ബല്‍റാമിന്റെ എ.കെ.ജി വിരുദ്ധ പരാമര്‍ശവും കോടിയേരിയുടെ ചൈനാ പ്രകീര്‍ത്തനവും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. എ.കെ.ജി ആദ്യവിവാഹം മറച്ചുവച്ചു സുശീലയുമായി പ്രണയത്തിലായെന്നും പ്രണയാരംഭ കാലത്ത് സുശീലക്കു 13 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് ബല്‍റാമിന്റെ പരാമര്‍ശത്തിലെ പ്രസക്തഭാഗം. അമേരിക്കയും ഇന്ത്യയും മറ്റും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെതാണു കോടിയേരിയുടെ പരാമര്‍ശം. രണ്ടും അസംബന്ധങ്ങളായ വാദഗതികളും അഭിപ്രായങ്ങളുമാണെന്ന മുഖവുര ആദ്യം നല്‍കട്ടെ. അതിന്റെ പേരില്‍ നാട്ടുകാര്‍ തമ്മില്‍ത്തല്ലണോ.
എഡിറ്ററില്ലാതെ ആര്‍ക്കും നേരിട്ടു പ്രസിദ്ധീകരിക്കാവുന്ന മാധ്യമമാണ് സോഷ്യല്‍ മീഡിയ. അങ്ങനെ പ്രസിദ്ധീകരിക്കുന്ന പരാമര്‍ശങ്ങളിലും അഭിപ്രായപ്രകടനങ്ങളിലും പ്രതികരണങ്ങളിലും വൈകാരികതയുടെയും ആത്മനിയന്ത്രണക്കുറവിന്റെയും പരിമിതിയുണ്ടാവും. അതിന്റെ പേരില്‍ വൈര്യനിര്യാതനബുദ്ധിയോടെ പെരുമാറുന്നതു സാംസ്‌കാരികതയ്ക്കു യോജിച്ചതല്ല.


പണ്ട് നാട്ടിന്‍പുറങ്ങളില്‍ അയല്‍ക്കാര്‍ തമ്മില്‍ മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന തര്‍ക്കം ഉണ്ടാകാറുണ്ടായിരുന്നു. പരസ്പരം തെറിപറയലാണ് അതിലെ മുഖ്യഅജന്‍ഡ. വിഷയം ഇന്നതെന്നില്ല. എന്തും തെറിയിലേ തുടങ്ങൂ, തെറിയിലേ അവസാനിക്കൂ. 'പട' എന്ന ഓമനപ്പേരിലാണ് ഈ സവിശേഷ ഏര്‍പ്പാട് അറിയപ്പെട്ടിരുന്നത്. അതിന്റെ ആധുനികരൂപമായാണു മുഖപുസ്തകങ്ങളിലും മറ്റു സമൂഹമാധ്യമങ്ങളിലും നടക്കുന്ന പരസ്പര വാഗ്വാദത്തെ നിര്‍വചിക്കാന്‍ കഴിയുക.
ഇത് ഏറ്റുപിടിച്ച് സമൂഹമാധ്യമത്തിനു പുറത്തു നേതാക്കളും അണികളും ഏറ്റുമുട്ടുന്നതു ഖേദകരമാണ്. ആദരണീയനായ കമ്മ്യൂണിസ്റ്റ് നേതാവാണ് എ.കെ ഗോപാലന്‍ എന്നതില്‍ ബല്‍റാമിനുപോലും തര്‍ക്കമുണ്ടാവില്ല. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അനാവശ്യമായ പ്രതികരണം നടത്തുന്നതു ശരിയല്ല. അതേസമയം, അത്തരത്തിലുള്ള ഒരു സമൂഹമാധ്യമപ്രതികരണത്തോട് ശരിയായ രീതിയില്‍ എങ്ങനെ പ്രതികരിക്കണമെന്നോ പ്രതിരോധിക്കണമെന്നോ എ.കെ.ജിയുടെ അനുയായികളെന്നു പറയപ്പെടുന്നവര്‍ക്കും കഴിഞ്ഞില്ല എന്നതു അത്ഭുതമാണ്.


എ.കെ.ജി ആദ്യം വിവാഹം കഴിച്ചതു മുറപ്പെണ്ണായ കല്യാണിയെ ആയിരുന്നു. കേളപ്പജിയുടെ കൂടെ ദേശീയപ്രസ്ഥാനത്തിലും ദലിത്‌വിമോചന പ്രവര്‍ത്തനങ്ങളിലും സജീവമായ കാലത്തായിരുന്നു വിവാഹം. വിവാഹശേഷം കുറച്ചുനാള്‍ കേളപ്പജിയുടെ നിര്‍ദേശപ്രകാരം പയ്യോളിയിലെ ഹരിജന്‍ ഹോസ്റ്റലില്‍ താമസിച്ചു. അന്തേവാസികളുമായി ഇടകലര്‍ന്നു ജീവിക്കാന്‍ തുടങ്ങി. യാഥാസ്ഥിതിക ജന്മികുടുംബത്തില്‍പ്പെട്ട കല്യാണിയുടെ അച്ഛനും ബന്ധുക്കള്‍ക്കും അതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
അവര്‍ രായ്ക്കുരാമാനം ആ ഹോസ്റ്റലിലെത്തി. എ.കെ.ജി സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹത്തോട് ഒന്നു പറയാന്‍ പോലും നില്‍ക്കാതെ അവര്‍ കല്യാണിയെ ബലംപ്രയോഗിച്ചു കൊണ്ടുപോയി വീട്ടില്‍ അടച്ചിട്ടു. ഒട്ടനവധി തവണ കല്യാണിയെ കാണാന്‍ എ.കെ.ജി ശ്രമിച്ചിരുന്നെങ്കിലും കാണാന്‍ സമ്മതിച്ചില്ല. മാത്രമല്ല, വൈകാതെ തന്നെ കല്യാണിയെ മറ്റൊരാളെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ചെയ്തു.


ഈ സംഭവമൊക്കെ നടന്ന് ഏറെ നാള്‍ കഴിഞ്ഞാണ് എ.കെ.ജി സുശീലയെ കാണുന്നതും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും അതു കഴിഞ്ഞ് വളരെ നാളിനുശേഷം വിവാഹിതരാവുന്നതും. പതിമൂന്നു വയസ്സുള്ള സുശീലയെ പ്രണയിച്ചുവെന്നതാണു മറ്റൊരാരോപണം. അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ പതിമൂന്ന് സാധാരണ കല്യാണപ്രായമായിരുന്നു എന്നും എ.കെ.ജി സുശീലയെ പ്രേമിക്കുന്നത് ആ പ്രായത്തിലാണെങ്കിലും വിവാഹം കഴിക്കുന്നത് അപ്പോഴായിരുന്നില്ലെന്നതും ഓര്‍ക്കണം.
എ.കെ.ജി എന്നും ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവര്‍ത്തനമാരംഭിച്ച് കേരളത്തിനകത്തും പുറത്തും ധാരാളം ജനകീയസമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ വ്യക്തിയാണ്. പില്‍ക്കാലത്തു സി.പി.എമ്മിന്റെ താത്വികാചാര്യനായി ഇ.എം.എസ് എത്തിയതോടെ എ.കെ.ജി സി.പി.എമ്മില്‍ ഒതുക്കപ്പെട്ടുവെന്നതും സത്യം. എങ്കിലും ദേശീയരാഷ്ട്രീയത്തിലും തൊഴിലാളികള്‍ക്കിടയിലും ആദ്ദേഹം ജ്വലിച്ചുനിന്നു.
മലബാറില്‍ തൊഴിലാളികളെ സംഘടിപ്പിക്കാനും തൊഴിലാളിസമരങ്ങള്‍ വിജയിപ്പിക്കാനും പി. കൃഷ്ണപിള്ളയ്‌ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. അതിനുമുന്‍പ് കേളപ്പജിക്കൊപ്പം സ്വാതന്ത്ര്യസമരത്തിലും ദലിത് വിമോചനപ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. അത്തരത്തിലുള്ള വ്യക്തിയെ സമൂഹമാധ്യമങ്ങളിലും മറ്റും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ചികഞ്ഞെടുത്തു വ്യക്തിഹത്യ ചെയ്യുന്ന നടപടി രാഷ്ട്രീയമര്യാദയ്ക്കും ധാര്‍മികബോധത്തിനും നിരക്കാത്തതാണ്.
നേതാക്കന്മാരുടെയും ചരിത്രപുരുഷന്മാരുടെയും വ്യക്തിജീവിതത്തിലെ ഗോസിപ്പുകള്‍ തേടിപ്പോവുന്നത് അവര്‍ സമൂഹത്തിനു നല്‍കിയ സംഭാവന കുറച്ചുകാണിക്കാനും ആ മഹത്‌വ്യക്തിത്വങ്ങളുടെ ആദര്‍ശപ്പോരാട്ടങ്ങളെക്കുറിച്ച് അവമതിപ്പുളവാക്കാനും ഒരു കാലഘട്ടത്തിനെ കൊഞ്ഞനം കാട്ടാനും മാത്രമേ ഉപകരിക്കൂ. അരാഷ്ട്രീയചിന്താഗതി വളര്‍ന്നുവരുന്ന ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ അരാഷ്ട്രീയബോധം സ്ഥാപിക്കപ്പെടാനും വര്‍ഗീയ, വിഭാഗീയപ്രവണയ്തക്കു ശക്തിപകരാനും ഇത്തരം പരാമര്‍ശങ്ങള്‍ കാരണമാകുമെന്ന് ഉത്തരവാദിത്വമുള്ള നേതാക്കള്‍ ഓര്‍ക്കേണ്ടതാണ്.


പൂര്‍വീകനേതാക്കളെ പരസ്പരം അപകീര്‍ത്തിപ്പെടുത്താന്‍ അവരുടെ വ്യക്തിജീവിതത്തെ പുഴുക്കുത്തുകളും പാടുകളും ചികഞ്ഞെടുത്തു സമൂഹമാധ്യമങ്ങളില്‍ അപഹസിക്കുന്ന രീതിയെ പൊതുസമൂഹം അപലപിക്കേണ്ടതു തന്നെയാണ്. കാരണം, ഭാവിയില്‍ അത് എ.കെ.ജിയില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ല, നെഹ്‌റുവിലും ഗാന്ധിജിയിലും വരെ എത്തും ആ അധിക്ഷേപം. വിഘടിതശക്തികളും മതഭ്രാന്തു ബാധിച്ചവരും ഏതറ്റംവരെ പോകുമെന്നു സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല.
കുറേക്കാലം നമ്മുടെ മുന്‍മുഖ്യമന്ത്രിയും കേരളം കണ്ട പ്രമുഖ ഭരണാധികാരിയുമായ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും എത്ര ദുഷിച്ച തരത്തിലാണ് പലരും വിഷംചീറ്റിയത്. എ.കെ.ജിയായാലും ഉമ്മന്‍ചാണ്ടിയായാലും നമ്മുടെ നാടിനും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ ഏറെ വിലമതിക്കപ്പെട്ടവയാണ്. അതിനെയൊക്കെ വിസ്മരിക്കുന്ന തരത്തിലുള്ള വ്യക്തിഹത്യകളും ആരോപണങ്ങളും സംവാദങ്ങളുമാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രിപദംവരെ അലങ്കരിച്ച സെഞ്ചുറിയൊടടുത്തു നില്‍ക്കുന്ന നേതാക്കള്‍വരെ വ്യക്തിഹത്യ നടത്താന്‍ കിട്ടുന്ന അവസരങ്ങള്‍ ഒരു അറപ്പും ഉളുപ്പുമില്ലാതെ ലേഖനത്തിന്റെയും പ്രസംഗത്തിന്റെയും രൂപത്തില്‍ വിളമ്പിക്കൊണ്ടിരിക്കുന്നതു നാം കണ്ടതാണ്. ഇത്തരമൊരു ഘട്ടത്തില്‍ സമൂഹമാധ്യമത്തിലൂടെ ഒരു യുവനേതാവു വരുമ്പോള്‍ സ്വീകാര്യത ലഭിക്കുക സ്വാഭാവികം. ഇതു ചരിത്രത്തിന്റെ കാവ്യനീതിയാണെന്നും പറയാം.
എ.കെ.ജി വിരുദ്ധ പരാമര്‍ശംപോലെ ചര്‍ച്ചയായതാണ് കോടിയേരിയുടെ ചൈനാ പരാമര്‍ശം. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ അച്ചുതണ്ട് ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുമെന്നും സാമ്രാജ്യത്വത്തെ ചെറുക്കുമെന്നും ഏതെങ്കിലും ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ മറ്റൊരു രാജ്യം ഇടപെട്ടാല്‍ ചോദ്യം ചെയ്യുമെന്നും ഇടപെടുമെന്നുമുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്് തീരുമാനമെടുത്തതിലുള്ള അരിശം തീര്‍ക്കാന്‍ ഈ അച്ചുതണ്ട് ഗൂഢാലോചന നടത്തുന്നുണ്ടെന്നുമാണു കോടിയേരി പറഞ്ഞത്.


ഇന്ത്യക്ക് എക്കാലത്തും ഭീഷണിയായ ചൈനയെ ഇന്ത്യയിലിരുന്നു മഹത്വവല്‍ക്കരിക്കുന്ന നടപടി അങ്ങേയറ്റം അപകടകരമാണ്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നിടങ്ങളിലെല്ലാം സൈന്യവിന്യാസം നടത്തുകയും പോര്‍ട്ടുകളും ഹെലിപാഡുകളുമുണ്ടാക്കി പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന ചൈനപോലൊരു രാജ്യത്തിനു സ്തുതി പാടാന്‍ കോടിയേരിക്കു സാധിക്കുന്നുവെന്നത് അത്ഭുതമാണ്. സിക്കിമിനോടു ചേര്‍ന്ന ദൊഖ്‌ലാമില്‍ കടന്നുകയറി കോണ്‍ക്രീറ്റ് കെട്ടിടങ്ങളും റോഡുകളും നിര്‍മിച്ച് വെല്ലുവിളിക്കുന്ന രാജ്യത്തെ പ്രകീര്‍ത്തിക്കാന്‍ ഇന്ത്യയിലെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയാവുന്ന അംഗീകാരമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറി ശ്രമിച്ചത് ദേശീയബോധമുള്ള ജനാധിപത്യവിശ്വാസികള്‍ ഗൗരവത്തോടെയാണു നോക്കിക്കാണുന്നത്.ഇന്ത്യയുടെ പരമശത്രുവായ പാകിസ്താനെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്ന, ഇന്ത്യക്കെതിരേ മുഖംതിരിച്ചു നില്‍ക്കുന്ന മുഖ്യകണ്ണിയാണു ചൈന. ആ നാടിനെ കമ്മ്യൂണിസ്റ്റുകള്‍ മഹത്വവല്‍ക്കരിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചൈനയുമായി യുദ്ധം നടന്ന കാലത്ത്, ഇ.എം.എസ് പറഞ്ഞ, 'അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന സ്ഥലത്തിനു വേണ്ടിയുള്ള യുദ്ധം' എന്ന വാക്കുകള്‍ മറക്കാന്‍ കഴിയില്ല. മാര്‍ക്‌സിസത്തെയും സകല ഇസങ്ങളെയും അവനവനിസത്തിനു വേണ്ടി തോന്നുമ്പോലെ മാറ്റിമറിച്ച് അധികാരത്തിനായി സകലകളികളും കളിച്ചു വ്യാഖ്യാനങ്ങള്‍ കണ്ടെത്തി സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെവരെ വെട്ടിനിരത്തി ഇ.എം.എസ് സങ്കല്‍പ്പിച്ചുണ്ടാക്കിയ കള്ള ഇസങ്ങളെ വെള്ളം കൂട്ടാതെ വിഴുങ്ങിയതാണു കോടിയേരിക്കു പറ്റിയ അമളി. കാരാട്ടിനെയും കൂട്ടരെയും പിടികൂടിയതും അതുതന്നെ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുകളുണ്ട്; വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'ഹേമകമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു; പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ല: എം.എം ഹസന്‍

Kerala
  •  a month ago
No Image

യു.പിയിലെ ബുള്‍ഡോസര്‍ രാജ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു

National
  •  a month ago
No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago