HOME
DETAILS
MAL
ചീഫ് ജസ്റ്റിസിനെതിരേ ഇംപീച്ച്മെന്റിന് സി.പി.എം
backup
January 23 2018 | 21:01 PM
ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഈ മാസം 29ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിക്കും. സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോകൂര്‍, കുര്യന് ജോസഫ് എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരേ വിമര്‍ശനമുന്നയിച്ചത്. ഇതേ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. തെറ്റായിട്ടെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ പരമോന്നത നീതി പീഠത്തെ തിരുത്തുക മാത്രമാണ് മുന്നിലുള്ള പോംവഴിയെന്നും യെച്ചൂരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."