HOME
DETAILS

റോഹിംഗ്യകളെ തിരിച്ചയക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍

  
backup
January 23 2018 | 22:01 PM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%95%e0%b5%8d-2

ന്യൂയോര്‍ക്ക്: റോഹിംഗ്യകള്‍ക്ക് മ്യാന്‍മറില്‍ സുരക്ഷയൊരുക്കാതെ തിരിച്ചയക്കുന്ന കാര്യത്തില്‍ പുനഃപരിശോധന നടത്തണമെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍.
ആവശ്യമായി സുരക്ഷാനടപടികള്‍ സ്വീകരിക്കാതെ ബംഗ്ലാദേശില്‍നിന്ന് റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്ന നടപടികള്‍ക്കെതിരേയാണ് നിരവധി സംഘടനകള്‍ രംഗത്തെത്തിയത്. അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ ഇന്നലെ മുതലാണ് ആരംഭിച്ചത്.
റോഹിംഗ്യകളെ തിരിച്ചയക്കുന്ന പദ്ധതിയില്‍നിന്ന് ബംഗ്ലാദേശ് പിന്‍മാറണം. അഭയാര്‍ഥികളെ ബാധിക്കുന്ന നിരവധി പ്രതിസന്ധികള്‍ മ്യാന്‍മറിലുണ്ടെന്നും ഇത് പരിഹരിക്കാതെ ഇവരെ തിരിച്ചയക്കുന്നത് സുരക്ഷിതമല്ലെന്നും യു.എന്‍ അഭയാര്‍ഥി ഏജന്‍സി തലവന്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.
റോഹിംഗ്യകളുടെ പൗരത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഫിലിപ്പോ ഗ്രാന്‍ഡി ചൂണ്ടിക്കാട്ടി. മടങ്ങുന്നവര്‍ക്കായി ആവശ്യമായ സൗകര്യങ്ങള്‍ മ്യാന്‍മറില്‍ ഒരുക്കണം. യു.എന്‍ അഭയാര്‍ഥി ഏജന്‍സിക്ക് ഈ ചുമതല ഏറ്റെടുക്കാന്‍ മ്യാന്‍മറിലെ സാഹചര്യം പരിഗണിച്ച് സാധ്യമല്ലെന്നും ഫിലിപ്പോ ഗ്രാന്‍ഡി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ മ്യാന്‍മറിലെ റാഖൈന്‍ പ്രദേശങ്ങളിലുണ്ടായ റോഹിംഗ്യകള്‍ക്കെതിരേയുള്ള ആക്രമണത്തില്‍ ഇതുവരെ 6,55,500 പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. റോഹിംഗ്യന്‍ മുസ്‌ലിംകളെ അനധികൃതമായി കുടിയേറിയ ബംഗാളികള്‍ എന്നാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതുവരെ സര്‍ക്കാര്‍ ഇവര്‍ക്ക് പൗരത്വവും നല്‍കിയിട്ടില്ല.
മ്യാന്‍മര്‍-ബംഗ്ലാദേശ് സര്‍ക്കാരുകള്‍ ഈ മാസം ആദ്യം നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ ധാരണയായിരുന്നു.
റാഖൈനിലെ രണ്ടുകേന്ദ്രങ്ങളിലായി അഭയാര്‍ഥികള്‍ക്കായുള്ള താല്‍ക്കാലിക ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ മ്യാന്‍മറില്‍ സുരക്ഷിത അന്തരീക്ഷം ഇല്ലാത്തതിനാല്‍ മടങ്ങുന്നതില്‍ ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago