HOME
DETAILS
MAL
പുലിയെ കണ്ടതായി അഭ്യൂഹം
backup
February 11 2017 | 02:02 AM
കരുവാരക്കുണ്ട്: പുല്‍വെട്ട ചുള്ളിയോട് പൊട്ടന് തൊടികയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. പയ്യാക്കോട് മദ്റസയ്ക്കു സമീപമുള്ള ഇരുപത്തിയെട്ട് ഏക്കര്‍ സ്ഥലം കാടായിക്കിടക്കുകയാണ്. ഇവിടെ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണെന്നും പരിസരവാസികള്‍ പറഞ്ഞു. വൈകിട്ട് ആടിന് തീറ്റ ശേഖരിക്കാന്‍ പോയ യുവാവാണ് പുലിയെ കണ്ടത്. കഴിഞ്ഞ മാസം കണ്ടോടയില് വളര്‍ത്തുപോത്തുകളെ പുലി കൊന്നുതിന്നിരുന്നു. കല്ക്കുണ്ടിലും യാത്രക്കാര്‍ പ്രഭാതസമയത്ത് പുലിയെ കണ്ടിരുന്നു. ചുള്ളിയോട് പുലിയെ കണ്ട വാര്‍ത്ത പരന്നതോടെ പരിസരവാസികള്‍ ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."