എസ്.കെ.എസ്.എസ്.എഫ് സ്‌നേഹസന്ദേശ യാത്ര സമാപിച്ചു
മലപ്പുറം: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിച്ച എസ്.കെ.എസ്എസ്എഫ് സ്‌നേഹ സന്ദേശക്ക് താനൂരില്‍ ഉജ്വല സമാപനം. സമാപന സമ്മേളനം അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം എ.മരക്കാര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് കെ.എന്‍.എസ് തങ്ങള്‍ബശീര്‍ ഫൈസി ദേശമംഗലം, അബ്ദുസമദ് ഫൈസി താനൂര്‍, ഹക്കീം ഫൈസി കോളാട്, കെ.എന്‍.സി തങ്ങള്‍ താനാളൂര്‍, നൂഹ് കരിങ്കപ്പാറ പ്രസംഗിച്ചു.
വംശീയതയുടേയും വര്‍ഗീയ ചേരിതിരിവിന്റേയും രാഷ്ട്രീയ വൈജാത്യങ്ങളുടേയും പേരില്‍ അറുകൊല നടക്കുന്നത് ആപത്താണെന്നും സംഘര്‍ഷങ്ങളും അസഹിഷ്ണുതയും അവസാനിപ്പിച്ച് സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടേയും സന്ദേശമുള്‍ക്കൊള്ളാന്‍ തയാറാവണമെന്നും സ്‌നേഹ സന്ദേശ യാത്ര വിളംബരം ചെയ്തു. മഞ്ചേരി ഹുദൈബിയ്യയില്‍ നടക്കുന്ന മദീനാ പാഷനോടനുബന്ധിച്ച് മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ത്രിദിന സ്‌നേഹപ്രയാണം. മൂന്നാം ദിവസമായ ഇന്നലെ ജമുഅ നിസ്‌കാര ശേഷം മൂന്നു മണിക്ക് പുത്തന്‍പള്ളി മഖാമില്‍ സിയാറത്തിനു ശേഷം യാത്ര പ്രയാണം തുടര്‍ന്നു. സമസ്ത മുശാവറ അംഗം എം.എം.മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് പുതുപൊന്നാനി അധ്യക്ഷനായി. തവനൂര്‍ നരിപ്പറമ്പില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ ഫൈസി പുറത്തൂര്‍ അധ്യക്ഷനായി. പുത്തനത്താണിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എ.മരക്കാര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ.കെ.എസ്.തങ്ങള്‍ അധ്യക്ഷനായി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍
സയ്യിദ് ബാപ്പുട്ടി തങ്ങള്‍, അബ്ദുല്ലക്കോയ തങ്ങള്‍,ജലീല്‍ റഹ്മാനി വാണിയന്നൂര്‍, കാടാമ്പുഴ മൂസ ഹാജി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ഖാസിം ഫൈസി പോത്തനൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, സയ്യിദ് മഹ്ശൂഖ് തങ്ങള്‍,സൈനുല്‍ ആബിദ്ഹുദവി ചേകനൂര്‍, നൗഷാദ് ചെട്ടിപ്പടി, റാഫി പെരുമുക്ക്, റഷീദ് ഫൈസി പൂക്കരത്തറ, ആശിഖ് ഇബ്‌റാഹീം അമ്മിനിക്കാട്,അനീസ് ഫൈസി മാവണ്ടിയൂര്‍, ശാഫി മാസ്റ്റര്‍ ആട്ടീരി, മുഹമ്മദലി പുളിക്കല്‍, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, കെ.എം കുട്ടി എടക്കുളം, സമദ് ഫൈസി, വി.കെ.എം ഇബ്‌നു മൗലവി, റഫീഖ് മൗലവി താനൂര്‍, ശാകിര്‍ഫൈസി, ഹക്കീം ഫൈസി വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.എസ്.കെ.എസ്.എസ്.എഫ്
സ്‌നേഹസന്ദേശ യാത്ര സമാപിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."