ക്രാഷ് ഗാര്‍ഡുകളും ബുള്‍ബാറുകളും നീക്കണം: മോട്ടോര്‍വാഹന വകുപ്പ്
തിരുവനന്തപുരം: നിരോധിച്ച ക്രാഷ് ഗാര്‍ഡുകളും ബുള്‍ ബാറുകളും സര്‍ക്കാര്‍ വാഹനങ്ങളില്‍നിന്ന് മാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനും പൊലിസിനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി അടക്കമുള്ളവര്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശം ലംഘിച്ചെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. നിരോധന ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ കെ. പത്മകുമാര്‍ പറഞ്ഞു. പല സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഈ ഉത്തരവിനെ പറ്റി ധാരണയില്ലായിരുന്നുവെന്നും കേന്ദ്ര ഉത്തരവിന്റെ പകര്‍പ്പ് വകുപ്പുകള്‍ക്ക് അയച്ചിട്ടുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വ്യക്തമാക്കി.
കമ്പനി നല്‍കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്കോ പാര്‍ട്‌സുകള്‍ക്കോ നിയന്ത്രണങ്ങളില്ലെന്നും ഇരുചക്രവാഹനങ്ങളില്‍ ഈ നിയമം ബാധകമാണോ എന്ന് നിര്‍ദേശത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന് ഹെല്‍മെറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, ഹാന്‍ഡ് ഗ്രിപ്പ് ഇവ മതിയാവും. ഇവ പൂര്‍ണമായും സൗജന്യമായി ലഭിക്കുന്നതുമാണ്. മറ്റുള്ളവ ഘടിപ്പിക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമായി ഇനി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."