സര്‍ക്കാര്‍ ഭൂമിയില്‍ കരിങ്കല്‍ ഖനനം രണ്ട് ലോറികള്‍ പിടിച്ചെടുത്തു
തലശ്ശേരി: സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് കരിങ്കല്‍ ഖനനം ചെയ്ത സംഭവത്തില്‍ കരിങ്കല്ലുകള്‍ നിറച്ച രണ്ട് ലോറികള്‍ തഹസില്‍ദാര്‍ പിടിച്ചെടുത്തു. തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ വടക്കെപൊയിലൂര്‍ കുഴിക്കല്‍ പാത്തിക്കല്‍ റോഡിലെ അഞ്ചാം പീടികക്ക് സമീപമുള്ള അനധികൃത ക്വാറിയില്‍ നിന്നാണ് കരിങ്കല്‍ ഖനനം ചെയ്തിരുന്നത്. ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് തലശ്ശേരി തഹസില്‍ദാര്‍ ടി.പി സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെ ലോറികളുള്‍പ്പെടെ കസ്റ്റഡിയിലെടുത്തത്. കുന്നോത്ത്പറമ്പിലെ കണ്ട്യന്‍ വീട്ടില്‍ വിചിത്രന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 58 എന്‍. 8822 നമ്പര്‍ ലോറിയും കോട്ടയം മുണ്ടക്കയം സ്വദേശി കൊച്ചുപുരക്കല്‍ സിജോ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 34 സി. 5273 നമ്പര്‍ ലോറിയുമാണ് പിടിച്ചെടുത്തത്. ഇവ പിന്നീട് കൊളവല്ലൂര്‍ പൊലിസിന് കൈമാറി. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. തഹസില്‍ദാര്‍ ഓഫിസ് ജീവനക്കാരായ കെ ബാബു, എം വിജേഷ്, പി ബാലകൃഷ്ണന്‍, എം മാനസ്, തൃപ്പങ്ങോട്ടൂര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് രജീഷ് എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."