കേന്ദ്രസംസ്ഥാന പദ്ധതികള്‍ യോജിപ്പിച്ച് വികസനരേഖയൊരുക്കും
കണ്ണൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാപഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്മാന്മാരുടെയും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെയും യോഗം നടത്തി. നവകേരള മിഷന്റെ ഭാഗമായി പ്രഖ്യാപിച്ച ആറു കര്‍മസമിതിയും നാലു മിഷനുകളും ഉള്‍പ്പെടുത്തിയ പദ്ധതികള്‍ക്കാണു പ്രാധാന്യം നല്‍കുക. പരിസ്ഥിതി സൗഹൃദത്തിന് ഊന്നല്‍ നല്‍കിയുള്ള കേന്ദ്ര സംസ്ഥാന പദ്ധതികള്‍ കൂടി യോജിപ്പിച്ചാണു പദ്ധതി.
കാര്‍ഷിക മേഖലയില്‍ തരിശുരഹിത ജില്ലാപഞ്ചായത്ത് പദ്ധതിക്കും സേവന മേഖലയില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റുകള്‍ ആരംഭിക്കുതിനും പ്രാധാന്യം നല്‍കും.
കായികമേഖലയില്‍ എല്ലാവാര്‍ഡിലും കളിസ്ഥലമൊരുക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളും ആരോഗ്യമേഖലയില്‍ ആശുപത്രികളെ ഹൈടെക് ആക്കുന്ന പദ്ധതികളുമാണു പരിഗണിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുതിനാണു പ്രാമുഖ്യം. ഇതിന്റെ ഭാഗമായി രണ്ടുകോടി രൂപ അനുവദിച്ച് പദ്ധതികള്‍ക്കു തുടക്കമിട്ടിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തിനായി 15 വര്‍ക്കിങ് ഗ്രൂപ്പുകളാണു രൂപീകരിച്ചത്. സംസ്ഥാന ബജറ്റിനു ശേഷം നിര്‍വഹണം ആരംഭിക്കാനുള്ള തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. കെ.വി ഗോവിന്ദന് പദ്ധതി വിശദീകരിച്ചു. കെ.പി ജയബാലന്‍, കെ ശോഭ, വി.കെ രാജന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."