മലയോര ഹൈവേ പ്രവൃത്തി വിലങ്ങുതടിയായി വൈദ്യുതി തൂണുകള്‍
ചെറുപുഴ: നവീകരണം നടക്കുന്ന മലയോര ഹൈവേയില്‍ റോഡിനു മധ്യത്തിലായി വൈദ്യുതി തൂണുകളുള്ളത് വാഹനയാത്രികര്‍ക്കു ബുദ്ധിമുട്ടാകുന്നു. മഞ്ഞക്കാട്-തിരുമേനി റോഡില്‍ പാക്കഞ്ഞിക്കാട് ഇന്നലെ വൈകുന്നേരം ആറോടെ വാനിടിച്ച് വൈദ്യുതി തൂണ് തകര്‍ന്നു. ചെറുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന വാന്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തൂണ് ഒടിഞ്ഞു വീണു.
നവീകരണം നടക്കുന്ന മലയോര ഹൈവേയില്‍ പലയിടത്തും റോഡിനു മധ്യത്തിലായാണ് വൈദ്യുതി തൂണുകളുള്ളത്. വീതി കൂട്ടിയപ്പോള്‍ തൂണ് റോഡിന് മധ്യത്തിലാവുകയായിരുന്നു. തൂണ് മാറ്റിസ്ഥാപിക്കുന്നതിന് ഇതുവരെ നടപടിയായിട്ടില്ല. വൈദ്യുതി വകുപ്പും പൊതുമരാമത്തും തമ്മില്‍ തൂണ് നീക്കുന്നതിന് ആവശ്യമായ അടങ്കല്‍ തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ്. ചുവട്ടിലെ മണ്ണ് നീക്കിയതിനാല്‍ തൂണുകള്‍ ഏതു നിമിഷവും മറിഞ്ഞ് വീഴാവുന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."