വിമതസൈന്യത്തിന്റെ മിസൈല്‍ തകര്‍ന്നുവീണു
റിയാദ്: യമന്‍ തലസ്ഥാന നഗരിയായ സന്‍ആ വിമാനത്താവളത്തിനടുത്ത് വിമത സൈന്യം തൊടുത്തു വിട്ട മിസൈല്‍ തകര്‍ന്നു വീണു. ഹൂതികള്‍ തൊടുത്തുവിട്ട മിസൈലാണ് ലക്ഷ്യം തെറ്റി വിമാനത്താവളത്തിനടുത്ത വീടിനു മുകളില്‍ തകര്‍ന്നു വീണതെന്ന് യമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിലെ അപകടങ്ങളോ ആളപായങ്ങളോ പുറത്ത് വന്നിട്ടില്ല. യമന്‍ പ്രതിസന്ധി ഏകദേശം തീരുന്നുവെന്ന സൂചനകള്‍ വരുന്നതിനിടെയാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച് ഹൂതികളുടെ ആക്രമണം. അതേസമയം, യമനിലെ ബാക്കിയുള്ള പ്രദേശങ്ങള്‍ കൂടി തിരിച്ചു പിടിക്കാന്‍ സഖ്യ സേന ആക്രമണം ശക്തമാക്കി.
സഊദി സഖ്യ സേന വിമതര്‍ക്ക് നേരെ നടത്തുന്നത്. യമന്‍ നാഷണല്‍ ആര്‍മി അറബ് സഖ്യ സേനയുടെ അകമ്പടിയോടെ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം നാല്‍പ്പതിലധികം ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. സആദ ഗവര്‍ണറേറ്റിലെ മൂന്നിടങ്ങളില്‍ നടത്തിയ ആക്രമണത്തിലാണ് ഹൂതികള്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."