HOME
DETAILS
MAL
മലിനജലം റോഡിലൊഴുകി; മൂക്കുപൊത്തി നാട്ടുകാര്‍
backup
February 11 2017 | 02:02 AM
തളിപ്പറമ്പ്: മെയിന്‍ റോഡില്‍ സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നിലെ ഓവുചാല്‍ നിറഞ്ഞ് മലിനജലം റോഡിലൊഴുകുന്നു. കോര്‍ട്ട് റോഡില്‍ നിന്നു തളിപ്പറമ്പ് ഹൈവേ സൈഡിലേക്കുള്ള ഓവുചാല്‍ സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡിനടുത്താണ് മാലിന്യം നിറഞ്ഞ് തടസപ്പെട്ടത്. മലിനജലം റോഡില്‍ പരന്നൊഴുകാന്‍ തുടങ്ങി. ഓട്ടോ ഡ്രൈവര്‍മാരും കാല്‍നട യാത്രക്കാരുമാണ് ഏറെ ദുരിതമനുഭവിച്ചത്. മൂക്ക് പൊത്തിയാണ് ഇതുവഴി ആളുകള്‍ കടന്നുപോയത്. നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഓടകള്‍ നിറഞ്ഞിരിക്കുകയാണ്. മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട ഓടകള്‍ വൃത്തിയാക്കാന്‍ അടിയന്തിര നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."