HOME
DETAILS
MAL
എം.എല്‍.എമാരെ അയോഗ്യരാക്കല്‍: നടപടി സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി
backup
January 25 2018 | 03:01 AM
ന്യൂഡല്‍ഹി: ഇരട്ട പദവി വഹിച്ചെന്ന ആരോപണം നേരിടുന്ന ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയ വിജ്ഞാപനം സ്റ്റേചെയ്യണമെന്ന പാര്‍ട്ടിയുടെ ആവശ്യത്തില്‍ ഇടക്കാല ഉത്തരവിടാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു.
എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി, ഈ മാസം 29നു മുന്‍പായി ഡല്‍ഹിയില്‍ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദേശം നല്‍കുകയും ചെയ്തു. അടുത്തമാസം ആറിന് മുന്‍പായി മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ 29നു വിശദമായ വാദംകേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."