HOME
DETAILS
MAL
റെയില്‍വേ നവീകരണത്തിന് വിദേശ നിക്ഷേപം ക്ഷണിക്കും: മന്ത്രി
backup
January 25 2018 | 03:01 AM
ന്യൂഡല്‍ഹി: റെയില്‍വേയുടെ സാങ്കേതിക മേന്മക്കും ആധുനിവല്കരണത്തിനും വിദേശ നിക്ഷേപകരുടെ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍ നെറ്റ് വര്‍ക്ക് കാര്യക്ഷമമാക്കാനും എല്ലാ സ്റ്റേഷനുകളിലും വൈഫൈ, സി.സി.ടി.വി സംവിധാനങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന സംവിധാനങ്ങള്‍ സുരക്ഷക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതിനെ മറികടക്കാന്‍ ആധുനികവല്കരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകരാജ്യങ്ങളുടെ റെയില്‍വേ സൗകര്യങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ ഈ രംഗത്തെ ഉയര്‍ത്തികൊണ്ടുവരാനാണ് ഉദ്ദേശമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."