പൊടിക്കുണ്ട് സ്‌ഫോടനം:
നഷ്ടപരിഹാര വിതരണം 13ന്കണ്ണൂര്‍: പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലുണ്ടായ സ്‌ഫോടനത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം 13ന് വിതരണം ചെയ്യും. രാവിലെ 11ന് കലക്ടററുടെ ചേംബറില്‍ വച്ചാണ് തുക വിതരണം ചെയ്യുക. ഇന്നലെ ഉച്ചയോടെ പുഴാതി വില്ലേജ് ഓഫിസില്‍ തുക നല്‍കാനുള്ള ഓര്‍ഡര്‍ എത്തി. മുഴുവന്‍ പേര്‍ക്കും ചെക്ക് കൈമാറാനാണ് തീരുമാനം.
മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 1.19 കോടി രൂപയായിരുന്നു പ്രഖ്യാപിച്ചത്. കാര്‍ഷിക നഷ്ടം സംഭവിച്ചതിനു കൃഷി ഓഫിസറുടെ റിപ്പോര്‍ട്ട് പ്രകാരം 55,000 രൂപയും നല്‍കാന്‍ തീരുമാനിച്ചിരുന്നു.
അപകടത്തില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും ഏഴു വീടുകള്‍ക്ക് 75 ശതമാനവും തകരുകയും 68 വീടുകള്‍ക്കു കേടുപാടുകളും സംഭവിച്ചിരുന്നു. തുടക്കത്തില്‍ 54 വീടുകള്‍ക്ക് മാത്രമാണ് റവന്യു വകുപ്പിന്റെ നാശനഷ്ടക്കണക്കില്‍ ഉള്‍പ്പെടുത്തിയത്. കോര്‍പറേഷന്റെയും ആക്ഷന്‍ കമ്മിറ്റിയുടെയും നിരന്തരമായ ഇടപെടല്‍ കാരണമാണ് ഇത് 80 വീടുകളാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി നടന്ന അപകടം തുടക്കത്തില്‍ അധികൃതര്‍ വേണ്ട വിധത്തില്‍ പരിഗണിച്ചില്ല. പിന്നീടു വന്ന സര്‍ക്കാരാണ് 2016 ഒക്ടോബറില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നഷ്ടപരിഹാരമായി തുക നീക്കിവച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച വീടിനു 12 ലക്ഷം രൂപയാണ് ലഭിക്കുക. നഷ്ടത്തിന്റെ വ്യാപ്തി അനുസരിച്ച് തുക കുറഞ്ഞു വരും. 2016 മാര്‍ച്ച് 24നു രാത്രിയാണ് കരിമരുന്ന് പ്രയോഗത്തിനായി കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."