സീനിയര്‍ വനിതാ ഫുട്‌ബോള്‍: സുബിത ക്യാപ്റ്റന്‍
കൊച്ചി: ഈ മാസം 28 മുതല്‍ ഒഡിഷയിലെ കട്ടക്കില്‍ നടക്കുന്ന സീനിയര്‍ വനിത ദേശീയ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള സംസ്ഥാന ടീമിനെ സുബിത പൂവാട്ട (കണ്ണൂര്‍) നയിക്കും.
ഗോള്‍ കീപ്പര്‍മാര്‍: അനുപമ സജി (തൃശൂര്‍), അഞ്ജിത കെ.ടി (കോഴിക്കോട്), ശരണ്യ ശശികുമാര്‍ (കണ്ണൂര്‍).
പ്രതിരോധം: അതുല്യ കെ.വി, നിഖില പി.കെ (പത്തനംതിട്ട), വിനിത വിജയന്‍, ഫെമിന രാജ്, മഞ്ജു ബേബി (തൃശൂര്‍).
മധ്യനിര: രേഷ്മ ഇ.ആര്‍, സുചിത്ര പി.കെ, സൗപര്‍ണിക (പത്തനംതിട്ട), ആഷ്‌ലി വൈ.എം, ഷമിനാസ് പി (കോഴിക്കോട്), സ്‌നേഹ ലക്ഷ്മണ്‍, രേഷ്മ സി, സിവിഷ സി (തൃശൂര്‍). മുന്നേറ്റ നിര: സരിക കെ.വി (കോട്ടയം) സുബിത പൂവാട്ട, അതുല്യ കെ, ലീഷ്മ (മലപ്പുറം).
കോച്ച്: അല്‍ഫോണ്‍സ് ജോസി (എറണാകുളം). മാനേജര്‍ ഫൗസിയ എം (കോഴിക്കോട്), ഫിസിയോ ശീതള്‍ കെ ബാബു (തൃശൂര്‍). 31ന് കേരളം ബീഹാറിനേയും ഫെബ്രുവരി നാലിന് ചണ്ഡീഗഢിനേയും ആറിന് റെയില്‍വേസിനേയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."