HOME
DETAILS
MAL
കള്ളന് കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്: കെ.സുരേന്ദ്രന്
backup
January 25 2018 | 06:01 AM
തിരുവനന്തപുരം: ബിനോയ് കോടിയേരി പ്രശ്നത്തില്‍ കോണ്‍ഗ്രസ്സും യു. ഡി. എഫും അതിന്റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രശ്നത്തില്‍ പ്രതിപക്ഷം നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയില്‍ ഒട്ടകപ്പക്ഷിനയമാണ് അവര്‍ കാണിച്ചത്. ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയാണെങ്കില്‍ പലതിലും പെട്ടുകിടക്കുകയുമാണെന്നും സുരേന്ദ്രന് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."