നെല്ലിക്കുന്ന് പള്ളത്ത് റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമാകുന്നു
കാസര്‍കോട്: നെല്ലിക്കുന്ന് പള്ളത്ത് റെയില്‍വേ അടിപ്പാത നിര്‍മിക്കുന്നതിനു പച്ചക്കൊടി. നിര്‍മാണത്തിന് അനുമതി ലഭിച്ചതായും ഇതിന്റെ പണി ഉടന്‍ ആരംഭിക്കുമെന്നും വാര്‍ഡ് കൗണ്‍സലര്‍ ഹാരിസ് ബെന്നു അറിയിച്ചു. പി കരുണാകരന് എം.പിയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്.
ജില്ലയില്‍ നേരത്തെ മൂന്നു അടിപ്പാതകള്ക്കാണു റെയില്‍വേ അനുമതി നല്‍കിയത്. ആരിക്കാടി, തൃക്കരിപ്പൂര്‍, നെല്ലിക്കുന്ന് പള്ളം എന്നിവിടങ്ങളിലേക്കു മൊത്തം എട്ടു കോടി രൂപയാണു നീക്കിവച്ചത്. ആരിക്കാടിയില്‍ നിര്‍മാണം തുടങ്ങിയ അടിപ്പാതക്ക് 2.10 കോടി രൂപയാണ് ചെലവായത്. തൃക്കരിപ്പൂരില്‍ പണി പകുതി പിന്നിട്ടുകഴിഞ്ഞു. 2.60 കോടി രൂപ ചെലവിലാണ് പള്ളത്ത് പാത നിര്‍മിക്കേണ്ടത്. ആദ്യം പള്ളത്ത് നിര്‍മിക്കാന്‍ പദ്ധതിയിട്ടെങ്കിലും ആരിക്കാടിയും തൃക്കരിപ്പൂരും ആരംഭിച്ചതിനു ശേഷം തുടങ്ങാനാണ് അധികൃതര്‍ പദ്ധതിയിട്ടത്.
മറ്റുപാതകള്‍ നിര്‍മാണം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും പണി തുടങ്ങാത്തിതിനെ തുടര്‍ന്നു നാട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മയ്ക്കും രൂപം നല്‍കിയിരുന്നു. പി കരുണാകരന് എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ സംബന്ധിച്ച കൂട്ടായ്മയില്‍ നിരവധി പേര് നിവേദനം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ റെയില്‍വേയുടെ ഒരു സംഘം സ്ഥലം സന്ദര്‍ശിച്ചു. മംഗളൂരു റെയില്‍വേ എന്‍ജിനിയര്‍ ശിവന്, കാസര്‍കോട് സബ് എന്‍ജിനിയര്‍ പാത്തുറ എന്നിവരുടെ നേതൃത്വത്തിലാണു സ്ഥലം സന്ദര്‍ശിച്ചത്. ഒരാഴ്ചക്കുള്ളില്‍ വീണ്ടും പരിശോധനടത്തി പണി ആരംഭിക്കുമെന്ന് പി കരുണാകരന് എം.പിയെ റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."