മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തങ്ങള്‍ക്കുള്ള ബഹുമതിയെന്ന് ബഹ്റൈന്‍ ഭരണാധികാരികള്‍
മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈന്‍ സന്ദര്‍ശനത്തെ പ്രകീര്‍ത്തിച്ച് ബഹ്റൈന്‍ ഭരണാധികാരികള്‍.കഴിഞ്ഞ ദിവസം ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടന്ന ചടങ്ങിലാണ് വിവിധ രാഷ്ട്ര നേതാക്കള്‍ മുഖ്യമന്ത്രിയെയും കേരളത്തെയും പ്രകീര്‍ത്തിച്ചത്.
കേരള മുഖ്യമന്ത്രി ബഹ്റൈനില്‍ വന്നത് ഞങ്ങള്‍ ബഹുമതിയായാണ് കാണുന്നതെന്ന് ബഹ്റൈന്‍ വിദേശ മന്ത്രി ഷെയ്ഖ്് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ തന്റെ ആശംസ പ്രഭാഷണത്തില്‍ വ്യക്തമാക്കി. കേരളം സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും നാടാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈന്‍ രാജാവിന്റെയും പ്രധാനമന്ത്രിയുടെയും കിരീടവകാശിയുടെയും ആശംസ നിങ്ങളെ അറിയിക്കുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
മൂന്നു ദിവസത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനം ഇന്ന് സമാപിക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹ്റൈനിലെ വിവിധ മന്ത്രിമാരും വ്യവസായ പ്രമുഖരും പങ്കെടുക്കുന്ന ബിസിനസ് സംഗമത്തിലും പിണറായി വിജയന് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."