HOME
DETAILS
MAL
'മരണക്കിടക്കയിലും ഫാസിസം': പ്രതിഷേധ സംഗമം ഇന്ന്
backup
February 11 2017 | 03:02 AM
ആലപ്പുഴ: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ കാട്ടിയ അനാദരവില്‍ പ്രതിഷേധിച്ച് 'മരണക്കിടക്കയിലും ഫാസിസം' എന്ന പ്രമേയത്തില്‍ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് കായംകുളം പാര്‍ക്ക് മൈതാനിയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍സെക്രട്ടറി എ.എം നസീര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."