HOME
DETAILS

പ്രവാസ ലോകത്തും വെള്ളിയാഴ്ച ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം

  
backup
January 25 2018 | 16:01 PM

456546456546456-2


മനാമ: ഇന്ത്യയുടെ 69-ാമത് റിപ്പബ്ലിക്ക് ദിനം വെള്ളിയാഴ്ച ഗള്‍ഫ് രാഷ്ട്രങ്ങളിലും വിപുലമായി ആഘോഷിക്കുന്നു. ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനം വാരാന്ത അവധി ദിനത്തിലാണ് എന്നതിനാല്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഇന്ത്യന്‍ സംഘടനകളെല്ലാം വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചരിക്കുന്നത്.

വിവിധ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും ഇന്ത്യന്‍ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും സംഘടനാ ആസ്ഥാനങ്ങളിലും രാജ്യസ്‌നേഹം തുടിക്കുന്ന നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ എംബസികള്‍ കേന്ദ്രീകരിച്ച് അംബാസഡര്‍മാര്‍ പതാകയുയര്‍ത്തിയതോടെയാണ് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിക്കുക. ചടങ്ങുകളില്‍ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡര്‍മാര്‍ വായിച്ചു കേള്‍പ്പിക്കും. ബഹ്‌റൈനിലെ സീഫിലെ പുതിയ കെട്ടിടത്തില്‍ ബഹ്‌റൈന്‍ സമയം 7.30നാണ് പതാകയുയര്‍ത്തല്‍. തുടര്‍ന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന സന്ദേശം വായിക്കും. വിവിധ പരിപാടികളും നടക്കും.

എസ്.കെ.എസ്.എസ്.എഫിനു കീഴില്‍ ജി.സി.സി രാഷ്ട്രങ്ങളിലുടനീളം മനുഷ്യ ജാലിക സംഘടിപ്പിച്ചിട്ടുണ്ട്. സഊദി അറേബ്യ, ബഹ്‌റൈന്‍, യു എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലായി 30 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം മനുഷ്യ ജാലിക നടക്കുന്നത്.

'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന സന്ദേശമുയര്‍ത്തി പിടിച്ച് മുഴുവന്‍ കേന്ദ്രങ്ങളിലും ദേശീയോദ്ഗ്രഥന ഗാനം, പ്രതിജ്ഞ, പ്രമേയ പ്രഭാഷണം എന്നിവ ഏകീകൃത സ്വഭാവത്തോടെയായിരുക്കും നടക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ബഹ്‌റൈന്‍ സമയം രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തിലാണ് ബഹ്‌റൈനിലെ മനുഷ്യ ജാലിക നടക്കുക. പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ മുഖ്യപ്രഭാഷണം നടത്തും.

പ്രധാന മനുഷ്യ ജാലികാ കേന്ദ്രങ്ങളും പങ്കെടുക്കുന്ന പ്രമുഖരും സമയക്രമവും ഇപ്രകാരമാണ്

ദുബൈ ക്രസന്റ് സ്‌കൂള്‍- പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എന്‍.ശംസുദ്ധീന്‍ എം.എല്‍.എ, ബഹ്‌റൈന്‍ മനാമ സമസ്ത ഓഡിറ്റോറിയം- ഫവാസ് ഹുദവി പട്ടിക്കാട് രാത്രി.8.30.
ഫുജൈറ- അലവി കുട്ടി ഹുദവി 2.മണി.
ദമാം- അല്‍ അബീര്‍ ഓഡിറ്റോറിയം രാത്രി 12.30
കുവൈത്ത്- അബ്ബാസിയ റിഥം ഓഡിറ്റോറിയം3.30
അബൂദാബി- ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ രാത്രി-8മണി
ഷാര്‍ജ- റോള ബൈത്ത് അല്‍ റഫീഖ് ഓഡിറ്റോറിയം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ രണ്ടു മണി
ഒമാന്‍ സോഹാര്‍ മദ്‌റസ അബ്ദുസ്സമദ് ഫൈസി ഉച്ചക്ക് 1.30, മസ്‌ക്കറ്റ് റൂവിയില്‍ രാത്രി-10 മണി
ഖത്തര്‍- ദോഹ ജദീദ് അബ്ദുല്‍ മജീദ് ഹുദവി പുതുപ്പറമ്പ്.

മനുഷ്യജാലിക വിജയിപ്പിക്കുക: എസ്.വൈ.എസ് സഊദി നാഷണല്‍ കമ്മിറ്റി

റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യ ജാലികയുടെ വിജയത്തിന് മുഴുവന്‍ പ്രവര്‍ത്തകരും കര്‍മ്മ രംഗത്തിറങ്ങണമെന്ന് എസ്.വൈ.എസ് സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, ആക്ടിങ് പ്രസിഡണ്ട് അബൂബക്കര്‍ ദാരിമി താമരശ്ശേരി, ജനറല്‍ സെക്രട്ടറി അറക്കല്‍ അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ സൈദലവി ഫൈസി പനങ്ങാങ്ങര തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

ഫാസിസ്റ്റ് ശക്തികള്‍ ഭരണ തലങ്ങളില്‍ നിന്ന് മതേതര ഇന്ത്യയെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ ഇത്തരം കൂട്ടായ്മകള്‍ വിജയിപ്പിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും ബാധ്യതയാണെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago