കുട്ടനാടിന്റെ കാര്യത്തില്‍ കാര്‍ഷിക സര്‍വകലാശാലയ്ക്ക് കൂടുതല്‍ ജാഗ്രതവേണം: കൊടിക്കുന്നില്‍
ആലപ്പുഴ: കാലാവസ്ഥാ മാറ്റമുള്‍പ്പടെയുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ കാര്‍ഷിക സര്‍വകലാശാലയുടെ കൂടുതല്‍ ജാഗ്രതയോടെയുള്ള ഇടപെടല്‍ ആവശ്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നെല്‍ ദിനാചരണവും പുതുതായി നിര്‍മിച്ച കാര്‍ഷിക യന്ത്രവല്‍ക്കരണ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെയും ഓഫീസ്-ലബോറട്ടറി സമുച്ചയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മങ്കൊമ്പില്‍ നെല്ല് ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക കോളജ് ആക്കിമാറ്റേണ്ട കാലം അതിക്രമിച്ചതായും എം.പി. പറഞ്ഞു. കുട്ടനാട്ടിലെ പോളയുടെ പ്രശ്‌നം സംബന്ധിച്ച് ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകണം. ചടങ്ങില്‍ കാര്‍ഷികവികസന-കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാറിന്റെ ആശംസാ സന്ദേശം വായിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു. കേന്ദ്രത്തിന്റെ വിത്ത് വില്‍പ്പനശാലയുടെയും സംഭരണശാലയുടെയും ഉദ്ഘാടനം കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.പി. രാജേന്ദ്രന്‍ നിര്‍വഹിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം പ്രസംഗിച്ചു. കാര്‍ഷിക സെമിനാര്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. മുരളി ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക പ്രദര്‍ശനം ചമ്പക്കുളം ഗ്രാമപഞ്ചായത്ത് അംഗം മോളി അലക്‌സ് ഉദ്ഘാടനം ചെയ്തു. ലഘുലേഖകളുടെ പ്രകാശനം കാര്‍ഷിക സര്‍വകലാശാലാ ഭരണ സമിതിയംഗം രാജീവ് നെല്ലിക്കുന്നേല്‍, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം തലവയായ ഡോ.എസ്. ലീനാകുമാരി, തോമസ് പീലിയാനിക്കല്‍, സര്‍വകലാശാലാ കണ്‍ട്രോളര്‍ മജീദ് , കാര്‍ഷിക സര്‍വകലാ ശാലാ ഗവേഷണ ഡയറക്ടര്‍ ഡോ. സാജന്‍ കുര്യന്‍, ഡോ.വി.ആര്‍. രാമചന്ദ്രന്‍, പി. പ്രസീദമന്‍, ഡോ. അംബികാദേവി എന്നിവര്‍ പ്രസംഗിച്ചു. മണ്ണിലെ അവശ്യ മൂലകങ്ങളെ തിരിച്ചറിയുന്നതിനുള്ള ആധുനിക സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
ആധുനിക ലാബ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിത്തിനങ്ങള്‍, നടീല്‍ വസ്തുക്കള്‍, മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ , ജൈവ കീടരോഗ നിയന്ത്രണ ഉപാധികള്‍, കൂണ്‍ വിത്ത് തുടങ്ങിയവ വിപണന കേന്ദ്രത്തില്‍ ലഭ്യമാണ്. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 'കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര നെല്‍ കൃഷിയും' എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."