HOME
DETAILS
MAL
മിന്നലില്‍ വ്യാപക നാശം
backup
May 29 2016 | 20:05 PM
തൃക്കരിപ്പൂര്‍: മിന്നലില്‍ വ്യാപക കൃഷിനാശം. വീട്ടുപകരണങ്ങളും കത്തിനശിച്ചു. ശനിയാഴ്ച്ച രാത്രി ഒന്‍പത് മണിയോടെ ഉണ്ടായ ഇടിമിന്നലിലാണ് ഉദിനൂര്‍ തടിയന്‍കൊവ്വലില്‍ വ്യാപക നാശം ഉണ്ടായത്. ഇ അനിതകുമാരിയുടെ വീട്ടു പറമ്പിലെ വാഴകളും തെങ്ങും കത്തിനശിച്ചു.
ശക്തമായ മിന്നലില്‍ തെങ്ങിന് തീ പിടിച്ചതിനെ തുടര്‍ന്ന് നടക്കാവില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. പരിസരത്തുള്ള തെങ്ങുകളിലേക്കും തീപടര്‍ന്നു. കാരുണ്യ പുരുഷ സ്വയം സഹായ സംഘത്തിന്റെ വാഴ കൃഷി പൂര്‍ണമായും നശിച്ചു എ ബാബുരാജ്, പി സുരേശന്‍, , കെ .സുഗതന്‍, കെ നന്ദിനി എന്നിവരുടെ വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. വായനശാല പരിസരത്തെ ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."