HOME
DETAILS

യാത്രക്കിടയില്‍ നഷ്ടപ്പെടാനുള്ളതല്ല നന്മയും സഹാനുഭൂതിയും

  
backup
January 26 2018 | 04:01 AM

travel-time-not-lose-spm-editorial


നിയമങ്ങളും ചട്ടങ്ങളും ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ജനങ്ങള്‍ക്കുവേണ്ടി! വിദ്യാലയങ്ങള്‍ ആര്‍ക്കുവേണ്ടി എന്ന് ചോദിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി എന്നുതന്നെയാണ് മറുപടി. ആ നിലയ്ക്ക് പൊതുവാഹനങ്ങള്‍ തീര്‍ച്ചയായും യാത്രക്കാര്‍ക്കുവേണ്ടി തന്നെയാവണം. എന്നാല്‍ ഇവയൊക്കെ തുടങ്ങുന്നതും തുടരുന്നതുമൊക്കെ ഇതിനെല്ലാം വേണ്ടി തന്നെയാണെങ്കിലും കാലം കഴിയുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും പാടെ മാറിമറിയുന്നു എന്നതാണ് അനുഭവം. വിദ്യാലയങ്ങള്‍ മാനേജ്‌മെന്റിലും അധ്യാപകരിലും ഒതുങ്ങുമ്പോള്‍ ആര്‍ക്കുവേണ്ടിയാണോ ഇവ തുടങ്ങിയത് അവര്‍ വിസ്മൃതിയിലാവുകയാണ്. വിദ്യാഭ്യാസമേഖല ഇന്ന് നേരിടുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം പ്രഖ്യാപിത ലക്ഷ്യം മറന്നുകൊണ്ടുള്ള ഈയൊരു വ്യതിയാനമാണ്. വിദ്യാലയങ്ങള്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമാക്കും എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതുതന്നെഇതുവരെയുള്ള നിലപാട് ശരിയായിരുന്നില്ല എന്നതിന്റെ ഏറ്റുപറച്ചിലാണ്.
കെ.എസ്.ആര്‍.ടി.സിയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. എന്തിനുവേണ്ടി പൊതുമേഖലയില്‍ ഇങ്ങിനെയൊരു സംരംഭത്തിന് തുടക്കമിട്ടു എന്ന കാര്യം പാടെ മറന്ന് അത് കേവലം ജീവനക്കാരെ തീറ്റിപ്പോറ്റുന്നതിനുള്ള സംവിധാനമായി ഇപ്പോള്‍ മാറിയിരിക്കുന്നു. നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോര്‍പ്പറേഷനെ ഏത് വിധേനയും കരകയറ്റാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് 'അള്ള്' വച്ച് തകര്‍ക്കാന്‍ അണിയറയില്‍ ശ്രമിക്കുന്നവര്‍ക്ക് യാത്രക്കാരെക്കുറിച്ചോര്‍ക്കാന്‍ സമയമെവിടെ? 'എന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവില്ല' എന്ന് പറയാതെ പറയുകയാണല്ലോ അവര്‍. നിയമങ്ങളും ചട്ടങ്ങളും അവകാശങ്ങളുമൊക്കെ അവര്‍ക്ക് വീറോടെ പറയാനുണ്ടാവും. പക്ഷെ സ്വന്തം സ്ഥാപനത്തിന്റെ നിലനില്‍പ്പിനെയോ യാത്രക്കാരുടെ ദുരിതങ്ങളെയോക്കുറിച്ച് അവര്‍ ഓര്‍ക്കാറില്ല.
കോടികളുടെ കടബാധ്യതയാണ് കോര്‍പ്പറേഷന്‍ ഇതിനകം ഉണ്ടാക്കിയിട്ടുള്ളത്. തീര്‍ച്ചയായും ഇത് തൊഴിലാളികള്‍ മാത്രമായി സൃഷ്ടിച്ചെടുത്തതല്ല. എന്നാല്‍ ഇതില്‍ വലിയൊരു പങ്കും തൊഴിലാളികളുടേതാണ് എന്നതും കാണാതിരുന്നുകൂടാ. കൂനിന്മേല്‍ കുരു പോലെയാണ് അനുദിനം വര്‍ദ്ധിച്ചുവരുന്ന ഡീസല്‍വില കെ.എസ്.ആര്‍.ടി.സിയെ പിടിച്ചുലയ്ക്കുന്നത്. 4.80 ലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് ഒരു ദിവസം വേണ്ടിവരുന്നത്. ലിറ്ററിന് 65 രൂപ കണക്കാക്കിയാല്‍ ഒരുദിവസം ഡീസലിന് വേണ്ടത് 3.12 കോടി രൂപയാണ്. ഏതാനും ദിവസംമുമ്പ് ലിറ്ററിന് 58 രൂപയായപ്പോള്‍ വേണ്ടിവന്നത് 2.78 ലക്ഷം രൂപയായിരുന്നു. ഒരു ദിവസത്തെ അധികച്ചെലവ് 33.60 ലക്ഷം രൂപ. മാസത്തില്‍ പത്തുകോടിയിലേറെ രൂപ. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഡീസല്‍ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സി രണ്ടുമാസത്തെ കുടിശ്ശിക നല്‍കാനുണ്ട്. ഇനിയും കടമായി ഡീസല്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് ഐ.ഒ.സി.
ഡീസലിന് 15 ശതമാനം നികുതിയാണ് സംസ്ഥാനം കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് ഈടാക്കുന്നത്. അതേസമയം സേവനമേഖലയെന്ന നിലയില്‍ കെ.എസ്.ഇ.ബിയും ജലസേചനവകുപ്പും നാലുശതമാനം നികുതിയേ നല്‍കുന്നുള്ളൂ. കെ.എസ്.ആര്‍.ടി.സിയേയും സേവന മേഖലയില്‍ ഉള്‍പ്പെടുത്തി നികുതിയിളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജമാണിക്യം അടക്കമുള്ള മുന്‍ എംഡി മാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെങ്കിലും ഇനിയും ഫലം കണ്ടിട്ടില്ല. നികുതി 15ല്‍നിന്ന് നാലുശതമാനമായി കുറച്ചാല്‍ ദിനംപ്രതി 62 ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സിക്ക് ചെലവ് കുറയ്ക്കാനാവും. മാസത്തില്‍ 18.72 കോടി രൂപ. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വട്ടിപ്പലിശയ്ക്ക് കടമെടുക്കേണ്ടിവരുന്ന കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും ഇത് വലിയ ആശ്വാസമാവും.
എന്നാല്‍ എന്നും സര്‍ക്കാരിനെ സമ്മദര്‍ദ്ദത്തിലാക്കി ഇളവുകള്‍ നേടിയെടുത്ത് മുന്നോട്ട് പോവാമെന്ന് കരുതുന്നത് ശരിയല്ല. കെ.എസ്.ആര്‍.ടി.സിയെ ബാധ്യതകളില്ലാതെ മുന്നോട്ട് കൊണ്ടുപോവാനുള്ള ബാധ്യത മാനേജ്‌മെന്റിനും തൊഴിലാളികള്‍ക്കും തന്നെയാണ്. മാനേജിംഗ് ഡയറക്ടര്‍ എ.ഹേമചന്ദ്രന്‍ ഐ.പി.എസ് കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറഞ്ഞ മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ മാനേജ്‌മെന്റിനും ബാധകമാണ്. മാറേണ്ടത് നിയമങ്ങളും ചട്ടങ്ങളുമല്ല; മനോഭാവം തന്നെയാണ്. കെ.എസ്.ആര്‍.ടി.സിയെ സേവനമേഖലയായി കണ്ട് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നവര്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി സേവനമേഖലയായി അനുഭവപ്പെടുന്നുണ്ടോ എന്ന കാര്യത്തില്‍ ആത്മപരിശോധന നടത്തുന്നത് നന്ന്. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് പാലായില്‍നിന്ന് പയ്യോളിയിലേക്ക് പാതിരാത്രിയില്‍ തനിച്ച് യാത്ര ചെയ്ത പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവം അത്ര എളുപ്പം മറക്കാനാവില്ല. എ.ജി ഗാര്‍ഡിനറിന്റെ 'ഓള്‍ എബൗട്ട് എ ഡോഗ്' എന്ന കഥ ഉദ്ധരിച്ചുകൊണ്ട് ഹേമചന്ദ്രന്‍ സര്‍ക്കുലറില്‍ പറഞ്ഞതുപോലെ നിയമത്തിന്റേയും ചട്ടത്തിന്റേയും അന്തസ്സത്ത ഉള്‍ക്കൊള്ളാത്തതായി പോയി ജീവനക്കാരുടെ നടപടികള്‍. നിയമത്തില്‍ അല്പം നന്‍മ, ഇത്തിരി സഹിഷ്ണുത അത്രയെങ്കിലും പ്രതീക്ഷിച്ചുകൂടെ, പാവം നികുതിദായകരായ ജനങ്ങള്‍ക്ക് !

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago