ഊര്‍ജ്ജസംരക്ഷണ ക്ലാസ് എടുക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി സൈക്കിളില്‍ ലൈന്മാന് കാണികള്‍ക്ക് കൗതുകമായ
വിഴിഞ്ഞം: ഊര്‍ജ്ജ സംരക്ഷണ ക്ലാസ് എടുക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി സൈക്കിളിലെത്തിയ ലൈന്മാന് കാണികള്‍ക്ക് കൌതുകമായി. പെരിങ്ങമ്മല എസ്.എന്‍.വി ഗ്രന്ഥശാലയില്‍ പ്രകൃതി, ഊര്‍ജ്ജം, ആരോഗ്യം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ബോധവത്ക്കരണ ക്ലാസ് എടുക്കാനാണ് പട്ടം കെ.എസ്.ഇ.ബി.യിലെ ലൈന്മാന് സൈക്കിള്‍ പ്രാഞ്ചി എന്ന ഓമനപ്പേരില്‍ അറിയുന്ന സി.ഡി ഫ്രാന്‍സിസ് സൈക്കിളില്‍ എത്തിയത്. പ്രകൃതിയും ഊര്‍ജ്ജവും ആരോഗ്യവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് വരും തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കില്‍ വാഹനമായി തിരഞ്ഞെടുത്തതെന്ന് ഫ്രാന്‍സിസ് പറയുന്നു.
പത്താം ക്ലാസ്വരെ പഠിച്ചിട്ടുള്ള ഫ്രാന്‍സിസ് ഇതിനകം തന്നെ ഊര്ജ്ജസംരക്ഷണത്തെകുറിച്ചുള്ള നിരവധി ക്ലാസുകള്‍ എടുത്തിട്ടുണ്ട്. മികച്ച ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇതിന് സമ്മാനമായി ലഭിച്ച അര ലക്ഷത്തോളം രൂപ സ്വദേശമായ തൃശൂരിലെ വേലൂര്‍ എന്ന കുഗ്രാമത്തിലെ ജനങ്ങള്‍ക്ക് സോളാര്‍ വെളിച്ചം പകര്‍ന്ന് നല്‍കാനായി വിനിയോഗിക്കുകയായിരുന്നു. ഫ്രാന്‍സിസ് സ്ഥിരമായി ഓഫിസില്‍ എത്തുന്നതും സൈക്കിളിലാണ്. ലൈബ്രറിയില്‍ നടന്ന ബോധവത്കരണ സെമിനാറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പടെ നിരവധി പേര് പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി ജി. പുഷ്പരാജന്‍, പ്രസിഡന്റ് എസ്.എസ് സുജീവ്, ഡോ. സജി എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."