ബസ് സ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷനില്‍ കക്കൂസ് മാലിന്യം പൊട്ടിയൊഴുകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍
ആറ്റിങ്ങല്‍: സ്വകാര്യ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും കക്കൂസ് മാലിന്യം പൈപ്പ് പൊട്ടിയൊഴുകുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മാലിന്യം സംഭരിക്കുന്ന ടാങ്ക് നിറഞ്ഞതാണ് ഇതിനു കാരണമെന്നും ടാങ്ക് യഥാസമയം വൃത്തിയാക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.
മാലിന്യം തുടര്‍ച്ചയായി ബസ് സ്റ്റാന്റിലേക്കും പാലസ് റോഡിലേക്കും ഒഴുകിയതിനെ തുടര്‍ന്ന് ഇപ്പോള്‍ കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യ ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യ നിര്‍വഹണത്തിന് അല്പം അകലെയുളള കെ.എസ്.ആര്.ടി.സി സ്റ്റാന്റിലേക്ക് ഓടേണ്ട സ്ഥിതിയാണ്. നൂറ്റി അന്‍പതോളം സ്വകാര്യ ബസുകളാണ് ഇവിടെ ദിനംപ്രതി വന്നുപോകുന്നത്. മൂന്നു ലക്ഷം രൂപക്കാണ് ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് നഗരസഭ ലേലത്തില്‍ നല്‍കിയിരിക്കുന്നത്. പ്രധാന വരുമാന മാര്ഗങ്ങളിലൊന്നായിട്ടും കംഫര്‍ട്ട് സ്റ്റേഷന് കൃത്യമായി പരിപാലിക്കുന്നതില്‍ അധികൃതര്‍ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."