വിരമിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ദുരന്തം; ജവാന്റെ വിയോഗം നാടിന് നൊമ്പരമായി
കോവളം: ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ച സി.ആര്‍.പി. എഫ് ജവാന്‍ ഛത്തീസ്ഗഡിലെ കോബ്രാവിംഗിലെ സീനിയര്‍ ഹെഡ്‌കോന്‍സ്റ്റബിള്‍ ഡ്രൈവര്‍ ബിജുകുമാര്‍ സി.ആര്‍ മെയ് അവസാനത്തോടെ വിരമിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം പിടികൂടിയത്.
രണ്ട് മാസത്തെ വാര്‍ഷിക ലീവിന് നാട്ടിലെത്തിയ ബിജുകുമാര്‍ രണ്ടാഴ്ച മുമ്പാണ് ലീവ് കഴിഞ്ഞ് നാട്ടില്‍ നിന്ന് ജഗദ്പൂറിലെ സി.ആര്‍.പി.എഫ് ക്യാംപിലേക്ക് മടങ്ങിയത്. മരണം പിടികൂടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വീട്ടില്‍ വിളിച്ച് ഭാര്യയുമായി സംസാരിക്കുകയും മക്കളുടെ സുഖവിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു.
പക്ഷേ അത് അവസാനത്തെ വിളിയാണെന്ന് ആരും കരുതിയില്ല. കര്‍ഷകകുടുംബത്തില്‍ ജനിച്ച ബിജുകുമാര്‍ നെയ്യാറ്റിന്‍കര ഓലത്താന്നിയിലാണ് വളര്‍ന്നതും പഠിച്ചതും.
വിവാഹിതനായതിന് ശേഷം വെങ്ങാനൂരിലെ പനങ്ങോടില്‍ പത്ത് വര്‍ഷമായി സ്വന്തമായി വീടുവെച്ച് താമസിച്ച് വരികയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥാനായ വിജയന്‍ ഏകസഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."