അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന
വാഷിങ്ടണ്‍: അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന ഉണ്ടായതായി ഫോര്‍ബസ് പുറത്തു വിട്ട കണക്കുകള്‍. 2015 ലേതിനേക്കാള്‍ 26 ശതമാനം വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഗവണ്‍മെന്റ് റിക്കാര്‍ഡുകളില്‍ നിന്നും വ്യക്തമാണ്.
2011ല്‍1000 ത്തില്‍ കുറവാണ് ഓരോ വര്‍ഷവും പൗരത്വം ഉപേക്ഷിച്ചിരുന്നതെങ്കില്‍ പുതിയ രേഖകളനുസരിച്ച് 5411 എത്തി നില്‍ക്കുന്നതായാണ് ഇന്റേണല്‍ റവന്യു സര്‍വിസ് നല്‍കുന്ന വിവരം. എന്തുകൊണ്ടാണ് പൗരത്വം ഉപേക്ഷിക്കുന്നതെന്ന് രേഖകളില്‍ നിന്നും വ്യക്തമല്ലെങ്കിലും പണമാണ് മുഖ്യഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിദേശങ്ങളില്‍ താമസിച്ചു ജോലി ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ ഇവിടെ ടാക്‌സ് നല്‍കണമെന്നതാണ് പൗരത്വം ഉപേക്ഷിക്കുന്നതിനുള്ള മറ്റൊരു കാരണം. ലോകത്തിലെ ചുരുക്കം ചില രാഷ്ട്രങ്ങളില്‍ മാത്രമാണ് ഇത്തരം വ്യവസ്ഥിതി നിലനില്‍ക്കുന്നത്.
ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്കന്‍ പൗരന്മാരുടെ പ്രശ്‌നങ്ങളില്‍ പ്രകടിപ്പിക്കുന്ന താല്‍പര്യം പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാച്ച്വറലൈസേഷന്‍ മൂലമോ, ജന്മം കൊണ്ടോ ലഭിക്കുന്ന പൗരത്വം ഉപേക്ഷിക്കണമെങ്കില്‍ വേണ്ടി വരുന്ന ചെലവും കാലദൈര്‍ഘ്യവും വളരെ കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."