സ്‌നോഡനെ യു.എസിന് കൈമാറിയേക്കും
മോസ്‌കോ: അമേരിക്ക മൊബൈല്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നത് ലോകത്തെ അറിയിച്ച മുന്‍ എന്‍.എസ്.എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡനെ റഷ്യ അമേരിക്കക്ക് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ട്രംപും പുടിനും തമ്മിലുള്ള ചര്‍ച്ചയുടെ ഭാഗമാണ് നീക്കം. നേരത്തെ ട്രംപ് പ്രസിഡന്റായാല്‍ സ്‌നോഡനെ പുടിന്‍ യു.എസിന് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒബാമയുടെ ഭരണത്തിന് അവസാനഘട്ടത്തിലും സ്‌നോഡന് മാപ്പുനല്‍കാന്‍ അദ്ദേഹം തയാറായിരുന്നില്ല.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് സ്‌നോഡന്റെ മടങ്ങിവരവ് സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സ്‌നോഡന്‍ ചാരനും ചതിയനുമാണെന്നും വധശിക്ഷ നടപ്പാക്കണമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞിരുന്നത്. താന്‍ പ്രസിഡന്റായാല്‍ പുടിന്‍ സ്‌നോഡനെ തിരിച്ചു നല്‍കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.
സ്‌നോഡനെ മടക്കി അയയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടിനോടു വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. 2020 വരെ റഷ്യ സ്‌നോഡന്റെ താമസാനുമതി നീട്ടുകയും ചെയ്തിരുന്നു. ഇതോടെ റഷ്യന്‍ പൗരത്വം കിട്ടാനുള്ള സാധ്യതയും വര്‍ധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."