കാരവന്‍ എക്‌സിബിഷന്‍ ജില്ലയിലെത്തി
മുക്കം: ദേശീയ ബാലികാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് പബ്ലിക് റിലേഷന്‍ ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗവുമായി സഹകരിച്ച് നടത്തുന്ന കാരവന്‍ എക്‌സിബിഷന്‍ വിവിധ ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു.
സമൂഹത്തില്‍ പെണ്‍കുട്ടികള്‍ രണ്ടാം തരം പൗരന്മാരായി തീരുകയും പെണ്‍കുട്ടികള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഭാവിതലമുറയെ സൃഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന വിവിധ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് കാരവന്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.
രാജ്യത്ത് 1961 ല്‍ 1,000 ആണ്‍കുട്ടികള്‍ക്ക് 976 പെണ്‍കുട്ടികള്‍ എന്ന അനുപാതം 2011 ല്‍ 918 എന്ന നിലയിലേക്ക് താഴ്ന്നത് ആശങ്കാജനകമാണ്.ഇത് പെണ്‍കുട്ടികളോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തിന്റെയും സാമൂഹിക പ്രതികരണത്തിന്റെയും പ്രതിഫലനമായാണ് വിലയിരുത്തുന്നത്.
മുക്കം സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് അങ്കണത്തില്‍ ജില്ലയിലെ ആദ്യ സ്വീകരണത്തിന് ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്.
കുന്ദമംഗലം, കുന്ദമംഗലം അഡീഷണല്‍, കൊടുവള്ളി അഡീഷണല്‍ ഐ.സി.ഡി.എസ്സുകളുടെ നേതൃത്വത്തില്‍ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.
തുടര്‍ന്ന് നടന്ന പരിപാടി ജോര്‍ജ് എം തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ബാലികാ ദിന സന്ദേശം നല്‍കി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, വി.കെ വിനോദ് ,സി. മുനീറത്ത്, ഖദീജ മുഹമ്മദ്, പി.ടി അഗസ്റ്റിന്‍, നന്ദകുമാര്‍, സോളി ജോസഫ്, അന്ന കുട്ടി ദേവസ്യ, സി. അപ്പുകുട്ടന്‍, കെ.എസ് ബീന, അജിത, വൈ.വി ശാന്ത, ടി.കെ സീനത്ത്, ഫാദര്‍ ഷെറിന്‍ പുത്തന്‍പുരക്കല്‍, ആര്‍.എ സുജല, പി.ടി സുഷ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."