ക്രോപ്പ് ഹെല്‍ത്ത് മാനേജ്‌മെന്റ് സ്‌കീംപദ്ധതിയുമായി കൃഷിവകുപ്പ്
പാലക്കാട്: കാര്‍ഷികരംഗത്ത് പുതിയ പരീക്ഷണമായ ക്രോപ്പ് ഹെല്‍ത്ത് മാനേജ്‌മെന്റ് സ്‌കീം പദ്ധതിയുമായി കൃഷിവകുപ്പ്. വിത്തിന്റെ ഗുണമേന്മാ പരിശോധന, വിളകള്‍ക്ക് ബാധിക്കുന്ന രോഗനിയന്ത്രണത്തിനുവേണ്ട മുന്‍കരുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുക.
വിള ആരോഗ്യകേന്ദ്രം കൃഷി ലബോറട്ടറിയിലാണ് പരിശോധന. നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, വെള്ളരി, പയര്‍ വര്‍ഗങ്ങള്‍, തക്കാളി, മുളക് തുടങ്ങിയ വിളകളാണ് പരിശോധനക്കായി തിരഞ്ഞെടുക്കുന്നത്.
കാലാവസ്ഥാവിശകലനത്തിലൂടെ വിളകളുടെ രോഗസാധ്യത, അവയുടെ പരിഹാരം, ഓരോ കാലാവസ്ഥയിലും കൃഷി ചെയ്യേണ്ടത് ഏത് വിളയാണ് തുടങ്ങിയ വിവരങ്ങളും കൃഷിക്കാര്‍ക്ക് ലഭ്യമാക്കും.
വിളകളുടെ രോഗബാധ സംബന്ധിച്ചുള്ള കര്‍ഷകരുടെ സംശയങ്ങള്‍ക്ക് ലാബില്‍നിന്ന് മറുപടി ലഭിക്കും. 2012ല്‍ ആരംഭിച്ച ഈ പദ്ധതിപ്രകാരം കീടനിയന്ത്രണത്തിനായി മരുന്നുകളും മാര്‍ഗങ്ങളും കൃഷിവിള ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നല്‍കുന്നുണ്ട്. രോഗംബാധിച്ച വിളകളുടെ സാമ്പിളുമായി ലാബില്‍ച്ചെന്നാല്‍ അവ സൗജന്യമായി പരിശോധിക്കും.
ലാബില്‍ നേരിട്ടെത്താന്‍ പറ്റാത്തവരുടെ കൃഷിസ്ഥലങ്ങളില്‍ ലാബ് പ്രവര്‍ത്തകര്‍ നേരിട്ടെത്തിയും പരിശോധിക്കും. ലാബില്‍ നേരിട്ടെത്താന്‍ പറ്റാത്തവരുടെ കൃഷിസ്ഥലങ്ങളില്‍ ലാബ് പ്രവര്‍ത്തകര്‍ നേരിട്ടെത്തിയും പരിശോധിക്കും. നൂതന കൃഷിരീതികള്‍, വിളകളുടെ രോഗബാധ, നേരിടേണ്ട വഴികള്‍, കാട്ടാന, എലിശല്യത്തിനെതിരെ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് കര്‍ഷകര്‍ക്ക് അറിവുനല്‍കാനായി കാര്‍ഷികരംഗത്തെ വിദഗ്ധര്‍ പങ്കെടുക്കുന്ന പരിശീലനക്ലാസുകള്‍ വിളയാരോഗ്യ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ നടത്താറുണ്ട്.
സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിന്റെ കീഴിലുള്ള നെല്ലിയാമ്പതി, മലമ്പുഴ ഫാമുകളില്‍ നിന്നാണ് പരിശോധനയ്ക്കുള്ള വിത്തുകള്‍ വരുന്നത്.
ചീര, പയര്‍, തക്കാളി, മുള്ളങ്കി, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകളാണ് ഇപ്പോള്‍ ലാബില്‍ പരീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."